ദോഹ: തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാെൻറ ഖത്തർ സന്ദർശനം ആഗസ്റ്റിൽ. ഖത്തറിലെ തുർക്കി അംബാസഡർ ഫിക്റത്ത് ഒാസർ ആണ് ഇക്കാര്യം അറിയിച്ചത്. തുർക്കിയിൽ കഴിഞ്ഞ വർഷം ജൂലൈ 16ന് നടന്ന പട്ടാള അട്ടിമറി ശ്രമത്തിെൻറ ഓർമ ദിനാചരണം സംബന്ധിച്ച വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ പ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നതിൽ തുർക്കിക്ക് പ്രയാസമുണ്ടെന്നും സമാധാനപരമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും അംബാസഡർ വ്യക്തമാക്കി. മേഖലയിൽ സുരക്ഷയും സമാധാനവുമാണ് നിലനിൽക്കേണ്ടത്. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടണം. അതിനാണ് തുർക്കി മുൻഗണന നൽകുന്നത് –അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.