ദോഹ: ശൂറാകൗൺസിലിെൻറ 50ാമത് സെഷെൻറ ആദ്യ സമ്മേളനത്തിനു പിന്നാലെ അംഗങ്ങൾക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സ്വീകരണം. അമിരി ദീവാനിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ മറ്റു അംഗങ്ങൾ തുടങ്ങിയവരെ അമീർ സ്വീകരിച്ചത്. വിശാലമായ ഹാളിൽ കൂടിക്കാഴ്ച നടത്തിയ അമീർ പുതിയ അംഗങ്ങളെ അഭിനന്ദിച്ചു. രാജ്യത്തെ ഏറ്റവും മികച്ച രീതിയിൽ തന്നെ സേവിക്കാനും, പൗരന്മാരുടെയും രാജ്യത്തിെൻറയും വികസനത്തിൽ ക്രിയാത്മക പങ്കു വഹിക്കാനും അംഗങ്ങൾക്ക് കഴിയട്ടേ എന്ന് ആശംസിക്കുകയും ചെയ്തു. ജനാധിപത്യ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ശൂറ കൗൺസിലിെൻറ ഉദ്ഘാടന സെഷൻ ചൊവ്വാഴ്ചയായിരുന്നു നടന്നത്. അമീറിെൻറ ഉദ്ഘാടന പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മന്ത്രിമാരും വിവിധ രാഷ്ട്ര പ്രതിനിധികളും പ്രസംഗത്തെ അഭിനന്ദിച്ചു.അമിരി ദീവാനിലെ സ്വീകരണത്തിന് സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം അൽ മആദീദ് നന്ദി പറഞ്ഞു. ചടങ്ങിൽ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.