ദോഹ: യമനിലെ സൻആ, തെയ്സ് നഗരങ്ങളിൽ ആറ് കോവിഡ് സെൻററുകളുടെ നിർമാണങ്ങൾക്ക് തുടക്കംകുറിച്ച് ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി. യമനിലെ തകർന്നുകിടക്കുന്ന ആരോഗ്യമേഖലയുടെ പുനരുദ്ധാരണത്തിനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കോവിഡ് കേന്ദ്രങ്ങളുടെ പുനർനിർമാണം. അന്തരിച്ച ജാബിർ അൽ മസ്ഈദിെൻറ സ്മരണാർഥം ആരംഭിച്ച ധനസമാഹരണ കാമ്പയിൻവഴി ശേഖരിച്ച തുകയിൽനിന്നാണ് പദ്ധതിക്ക് ചെലവ് കണ്ടെത്തുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ സൻആയിലെ അൽ ഥൗറ ജനറൽ ആശുപത്രിയുമായി സഹകരിച്ചും തെയ്സിലെ അൽ ജുംഹൂരി യൂനിവേഴ്സിറ്റി ആശുപത്രിയുമായി സഹകരിച്ചും രണ്ടു കേന്ദ്രങ്ങളാണ് നിർമിക്കുക. രണ്ടാം ഘട്ടത്തിൽ അൽ ഥൗറ ആശുപത്രി, ജൂംഹൂരി ആശുപത്രി, അൽ സലാം ആശുപത്രി, യമൻ റെഡ്ക്രസൻറ് ആശുപത്രി എന്നിവിടങ്ങളിലായി നാല് കേന്ദ്രങ്ങളും നിർമിക്കും.
യമൻ ആരോഗ്യ മന്ത്രാലയവും ഹെൽത്ത് ക്ലസ്റ്ററും നൽകിയ 38 ആരോഗ്യകേന്ദ്രങ്ങളുടെ പട്ടികയിൽനിന്നാണ് ഇവ തിരഞ്ഞെടുക്കപ്പെട്ടത്. 593,501 ഡോളർ ചെലവിൽ ആറ് ക്വാറൻറീൻ കേന്ദ്രങ്ങളുടെ പുനർ നിർമാണത്തിനും സജ്ജീകരണത്തിനും ഖത്തർ റെഡ്ക്രസൻറ് പിന്തുണ നൽകുമെന്ന് പ്രോജക്ട് മാനേജർ മുഹമ്മദ് അൽ വസീസ പറഞ്ഞു. വെൻറിലേറ്റർ സൗകര്യമുള്ള ഐ.സി.യു, ഡി.സി ഷോക്ക്സ്, അനസ്തേഷ്യ, വിറ്റൽ സൈൻ മോണിറ്ററുകൾ, എക്സ്-റേ അൾട്രാ സൗണ്ട് ഇമേജിങ് മെഷീൻ, മറ്റു മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ തുടങ്ങിയവ ഇതിലുൾപ്പെടുമെന്നും അൽ വസീസ കൂട്ടിച്ചേർത്തു.
പ്രമുഖ ബ്ലോഗറായ ജാബിർ അൽ മസൂദിെൻറ അനുസ് മരണത്തോടനുബന്ധിച്ച് കുറച്ച് മാസങ്ങൾക്ക് മുമ്പ് ഖത്തർ റെഡ്ക്രസൻറ് യമനില ആരോഗ്യപദ്ധതികൾക്കായി ധനസമാഹരണ കാമ്പയിൻ സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.