ദോഹ: ഖത്തർ റെഡ്ക്രസൻറിെൻറ കാരുണ്യത്തിൽ ഇന്തോനേഷ്യയിൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് 40 കുരുന്നുകൾ.ഇന്തോനേഷ്യൻ റെഡ്േക്രാസ് സൊസൈറ്റിയുടെയും ഇന്തോനേഷ്യൻ ആരോഗ്യ മന്ത്രാലയത്തിെൻറയും സഹകരണത്തോടെ നടപ്പാക്കിയ ലിറ്റിൽ ഹാർട്ട്സ് പദ്ധതിയിലൂടെ അർഹരായ 40 കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയകളാണ് നടത്തിയത്.105,591 ഡോളറാണ് പദ്ധതിയുടെ ആകെ ചെലവ്.
അഞ്ചുമാസം നീണ്ടുനിന്ന പദ്ധതിയിലൂടെ വെൻട്രിക്കുലാർ സെപ്റ്റൽ വൈകല്യങ്ങൾ (വി.എസ്.ഡി), പേറ്റൻറ് ഡക്ടസ് ആർട്ടീരിയോസസ് (പി.ഡിഎ) എന്നിവയുൾപ്പെടെ ഗുരുതരമായ ഹൃദയ വൈകല്യങ്ങളുള്ള കുട്ടികളിലാണ് ശസ്ത്രക്രിയയും അനുബന്ധചികിത്സയും നടപ്പാക്കിയത്. പീഡിയാട്രിക് കാർഡിയോളജി, ഡയഗ്നോസ്റ്റിക് നോൺ-ഇൻവാസിവ് കാർഡിയോളജി, അനസ് തേഷ്യ തുടങ്ങിയ വിഭാഗങ്ങളിൽനിന്നുള്ള വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘമാണ് ശസ് ത്രക്രിയകൾക്ക് നേതൃത്വം നൽകിയത്. ജകാർത്തയിലെ ഹർപൻ കീത നാഷനൽ കാർഡിയാക് കേന്ദ്രത്തിലാണ് ശസ്ത്രക്രിയകൾ പൂർത്തിയാക്കിയത്.
പദ്ധതിക്ക് ഇന്തോനേഷ്യൻ സർക്കാറിെൻറയും പൊതുജനങ്ങളുടെയും ഭാഗത്തുനിന്നും വലിയ സഹകരണവും പ്രശംസയും ലഭിച്ചു. ശസ്ത്രക്രിയകൾക്കു ശേഷം കുട്ടികളുടെ മാനസികമായ ആരോഗ്യത്തിന് പിന്തുണ നൽകുന്നതിെൻറ ഭാഗമായി അവർക്ക് സമ്മാനങ്ങളും കളിപ്പാട്ടങ്ങളും ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി നൽകി.
കോവിഡ് രോഗവ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങളോടെയാണ് പദ്ധതിയുടെ ഓരോ ഘട്ടവും പൂർത്തിയാക്കിയത്. രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും നിരന്തരം കോവിഡ് പരിശോധനകൾ നടത്തുക, ഹോസ്പിറ്റൽ ക്ലിനിക്കുകളും സ്പെഷ്യാലിറ്റി കേന്ദ്രങ്ങളും അണുമുക്തമാക്കുക, ജനങ്ങളുടെ തിരക്ക് കുറക്കാനായി മെഡിക്കൽ സ്ക്രീനിങ് പരിപാടികൾ നീട്ടിവെക്കുക തുടങ്ങിയവയെല്ലാം അധികൃതർ ആശുപത്രിയിൽ നടപ്പാക്കി.
ഇന്തോനേഷ്യയിൽ ജനിക്കുന്ന ഓരോ ആയിരത്തിലും ഒമ്പത് കുഞ്ഞുങ്ങൾക്ക് ഗുരുതരമായ ഹൃദയരോഗങ്ങളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുപ്രകാരം നിലവിൽ 40,000 കുട്ടികൾ ഹൃദയസംബന്ധമായ അസുഖങ്ങളാൽ പ്രയാസപ്പെടുന്നു.
ഖത്തർ റെഡ്ക്രസൻറ് 2002ൽ ആരംഭിച്ച മെഡിക്കൽ കോൺവോയ്സ് േപ്രാഗ്രാമിെൻറ ഭാഗമായാണ് ഇന്തോനേഷ്യയിൽ നടപ്പാക്കുന്ന ലിറ്റിൽ ഹാർട്ട്സ്. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, സിദ്റ മെഡിസിൻ എന്നിവയുടെ സഹകരണത്താലാണ് മെഡിക്കൽ കോൺവോയ്സ് േപ്രാഗ്രാം നടപ്പാക്കുന്നത്. േപ്രാഗ്രാമിെൻറ കീഴിൽ ഇതുവരെ എട്ട് രാജ്യങ്ങളിലായി 14000 രോഗികൾക്കാണ് വിദഗ്ധ ചികിത്സ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.