ദോഹ: ഏപ്രിൽ മാസത്തിൽ ആരംഭിച്ച ആഭ്യന്തര സംഘര്‍ഷത്തെ തുടർന്ന് ദുരിതത്തിലായ സുഡാനില്‍ മെഡിക്കൽ സഹായമെത്തിച്ച് ഖത്തർ റെഡ് ക്രസന്റ്. പൊതുജനങ്ങൾക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഫാര്‍മസിയാണ് ആരംഭിച്ചത്. ഗസീറയിലെ വാദ് മെദാനി ആശുപത്രിയിലാണ് ഫാര്‍മസി പ്രവര്‍ത്തിക്കുന്നത്.
ഇവിടെ ചികിത്സക്ക് എത്തുന്നവര്‍ക്ക് റെഡ് ക്രസന്റ് ഫാര്‍മസിയില്‍നിന്നും സൗജന്യമായി മരുന്ന് നല്‍കും. എന്‍ഡോസ്കോപ്പുകള്‍ അടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങളും റെഡ് ക്രസന്റ് സുഡാനില്‍ വിതരണം ചെയ്തിരുന്നു. ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ നാലായിരത്തിലേറെ പേര് കൊല്ലപ്പെട്ടതായാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.