ദോഹ: ഖത്തറിലെയും മറ്റ് അഞ്ച് രാജ്യങ്ങളിലെയും അർഹരായവർക്കുള്ള ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ അദാഹീ പദ്ധതി രണ്ടാം ഘട്ടത്തിൽ ഗുണഭോക്താക്കളായത് 1,25,000 പേർ. ഖത്തറിൽ അൽ വക്റയിലെ അറവുശാലയിൽ ഇൗദിെൻറ മൂന്ന്, നാല് ദിനങ്ങളിൽ രാവിലെ ഏഴു മുതൽ വൈകീട്ട് നാല് വരെയാണ് ബലിമാംസ വിതരണം നടന്നത്. അർഹരായ കുടുംബങ്ങൾക്കും വിദേശരാജ്യങ്ങളിൽനിന്നുള്ള അർഹരായവർക്കുമാണ് മാംസ വിതരണം നടത്തിയത്. കോവിഡ്19 പശ്ചാത്തലത്തിൽ സുരക്ഷിതമായ സാഹചര്യത്തിൽ മാംസ വിതരണം നടത്തുന്നതിനായി 40 പേരടങ്ങിയ സന്നദ്ധ പ്രവർത്തകരെയാണ് ഖത്തർ റെഡ്ക്രസൻറ് വിന്യസിച്ചത്.
1000 ചെമ്മരിയാടുകളാണ് ഖത്തർ റെഡ്ക്രസൻറ് പദ്ധതിയിലൂടെ വിതരണം ചെയ്തത്. ഇതിൽ ഖത്തർ റെഡ് ക്രസൻറി െൻറ സോഷ്യൽ അസിസ്റ്റൻസ് േപ്രാഗ്രാമിൽ രജിസ്റ്റർ ചെയ്ത 711 കുടുംബങ്ങൾക്ക് വിതരണം ചെയ്ത 605 ബലിമൃഗങ്ങളും ഉൾപ്പെടും. സുഡാൻ കമ്യൂണിറ്റിയിൽനിന്നുള്ള അർഹരായവർക്ക് 50 എണ്ണവും യമനി കമ്യൂണിറ്റിയിൽനിന്നുള്ളവർക്കായി 200 എണ്ണവും 2180 തൊഴിലാളികൾക്കായി 109 എണ്ണവും ഖത്തർ റെഡ്ക്രസൻറ് അദാഹി പദ്ധതിയിൽ പങ്കെടുത്ത തൊഴിലാളികൾക്കും ഡൊണേഷൻ കലക്ഷൻ ഏജൻറുമാർക്കുമായി 36 ബലി മൃഗങ്ങളെയും വിതരണം ചെയ്തതായി ഖത്തർ റെഡ്ക്രസൻറ് അറിയിച്ചു. രാജ്യത്തിെൻറ വിദൂരദിക്കുകളിൽ താമസിക്കുന്ന അർഹരായ 52 കുടുംബങ്ങൾക്കുള്ള അദാഹി പദ്ധതിയുടെ ബലി മാംസം വിതരണം ചെയ്യുന്നതിനായി വാഹനങ്ങളും ഖത്തർ റെഡ്ക്രസൻറ് സജ്ജമാക്കിയിരുന്നു.അതേസമയം, ഫലസ്തീനിലെ വെസ്റ്റ് ബാങ്കിൽ ഖത്തർ റെഡ്ക്രസൻറ് മിഷൻ അർഹരായ 7335 കുടുംബങ്ങൾക്കാണ് അദാഹീ പദ്ധതിയുടെ ഭാഗമായി ബലി മാംസം വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.