ദോഹ: ഫലസ്തീനിലെ വെസ്റ്റ് ബാങ്കിലും ഖുദ്സിലുമായി ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി വമ്പൻ ആരോഗ്യ പദ്ധതികൾ പ്രഖ്യാപിച്ചു.
ഫലസ്തീൻ റെഡ്ക്രസൻറ് സൊസൈറ്റിയുമായി സഹകരിച്ച് 1.2 മില്യൻ റിയാലിെൻറ പദ്ധതികളാണ് ക്യൂ.ആർ .സി.എസ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഖുദ്സിലെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, പൊതു ആരോഗ്യ മേഖലക്ക് പിന്തുണ നൽകുക, ആശുപത്രികളിലെ സേവനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കുക, രോഗികൾക്ക് കൃത്യസമയം ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുക, ഫലസ്തീൻ റെഡ്ക്രസൻറിെൻറ കാര്യക്ഷമത ഉയർത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഒരു ദശാബ്ദത്തിലേറെയായി വെസ്റ്റ്ബാങ്കിലും ഖുദ്സിലുമായി 45 ആരോഗ്യ, ദുരിതാശ്വാസ, വികസന, സാമ്പത്തിക പദ്ധതികളാണ് ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി നടപ്പാക്കിയിട്ടുള്ളത്. ആറുദശലക്ഷം റിയാലിെൻറ പദ്ധതികളിൽ നിന്നായി 840,000 പേരാണ് ഗുണഭോക്താക്കളായിരിക്കുന്നത്. ഫലസ്തീൻ ആരോഗ്യ മേഖലയുടെ നട്ടെല്ലായ മകാസിദ് ഇസ്ലാമിക് ചാരിറ്റബിൾ സൊസൈറ്റിക്ക് പുതിയ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനായുള്ള മേജർ പദ്ധതിയും ക്യൂ.ആർ.സി.എസ് ആസൂത്രണം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.