ദോഹ: രാജ്യത്തെ മുനിസിപ്പാലിറ്റി ജീവനക്കാർക്ക് ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി ഹൈജീൻ കിറ്റുകൾ വിതരണം ചെയ്തു. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലെ മെക്കാനിക്കൽ എക്വിപ്മെൻറ് വിഭാഗവുമായി സഹകരിച്ച് വളൻറിയറിങ് ആൻഡ് ലോക്കൽ ഡെവലപ്മെൻറ് ഡിവിഷനാണ് രണ്ടായിരത്തോളം വരുന്ന മുനിസിപ്പാലിറ്റി ജീവനക്കാർക്ക്് കിറ്റുകൾ വിതരണം ചെയ്തത്.
ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ 'സ്റ്റാൻഡ് ടുഗദർ' എന്ന പ്രമേയത്തിലൂന്നിയുള്ള പരിപാടിക്ക് കീഴിൽ 'നിങ്ങളുടെ ആരോഗ്യമാണ് മുഖ്യം' എന്ന സംരംഭത്തിെൻറ ഭാഗമായാണ് ഹൈജീൻ കിറ്റുകളുടെ വിതരണം. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ തൊഴിലാളികൾക്കിടയിൽ ശുചിത്വം പാലിക്കുന്നതിന് കൂടുതൽ പ്രചോദനം നൽകുകയാണ് ലക്ഷ്യമെന്നും അതിലൂടെ അവർക്കും സമൂഹത്തിനും ഏറെ പ്രയോജനം ലഭിക്കുന്നുവെന്നും ഖത്തർ റെഡ്ക്രസൻറ് വളൻറിയർ വിഭാഗം മേധാവി നാസർ മലല്ലാഹ് അൽ മാലികി പറഞ്ഞു.
പ്രാദേശിക വികസന അജണ്ടയിൽ രാജ്യത്തെ പ്രവാസി തൊഴിലാളികൾക്ക് മുഖ്യ പരിഗണനയാണ് നൽകുന്നതെന്നും കോവിഡിനു ശേഷം സാധാരണ ജീവിതത്തിലേക്ക് ഘട്ടം ഘട്ടമായി നാം മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാലും മുൻകരുതലുകൾ പാലിക്കുന്നതിൽ വീഴ്ചവരുത്തരുതെന്നും കർശനമായി പാലിക്കണമെന്നും അൽ മാലികി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.