ദോഹ: റീജൻസി ഖത്തർ ഗ്രൂപ്പിന്റെ അഞ്ചാമത്തെ ബ്രാഞ്ച് അബൂഹമൂർ ഗോൾഡ് പ്ലാസയിൽ പ്രവർത്തനമാരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ മുഖ്യാതിഥി മുഹമ്മദ് ബിൻ അഹമ്മദ് തവാർ അൽ കുവാരി ഉദ്ഘാടനം നിർവഹിച്ചു. വിശിഷ്ടാതിഥികളായ അലി അഹമ്മദ് അൽ കുവാരി (ചെയർമാൻ റീജൻസി ഖത്തർ ഗ്രൂപ്), സാലിം ബുട്ടി അൽ നഈമി, ഷഹീൻ അലി അൽ കുവാരി, അമീറുദ്ദീൻ കുഞ്ഞമദ് (മാനേജിങ് ഡയക്ടർ റീജൻസി ഗ്രൂപ് ഖത്തർ) എന്നിവർ സാന്നിധ്യം വഹിച്ചു. അബൂഹമൂറിൽ റീജൻസിയുടെ രണ്ടാമത്തെ ബ്രാഞ്ചാണ് ഇപ്പോൾ ഗോൾഡ് പ്ലാസയിൽ തുടങ്ങിയത്.
ഉപഭോക്താക്കളുടെ ദൈനംദിന ആവശ്യങ്ങൾക്കുള്ള പച്ചക്കറികൾ, മത്സ്യം, മാംസം, അവശ്യവസ്തുക്കൾ, ഗൃഹോപകരണങ്ങൾ ഉൾപ്പെടെ ഷോപ്പിങ്ങിന്റെ വിപുലമായ ശേഖരം ഒരുക്കിയാണ് അബൂഹമൂർ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചത്.
ഉപഭോക്തൃ സേവനമാണ് റീജൻസി ഗ്രൂപ്പിന്റെ മുഖമുദ്രയെന്ന് മാനേജിങ് ഡയറക്ടർ അമീറുദ്ദീൻ കുഞ്ഞഹമ്മദ് പറഞ്ഞു. ഏറ്റവും ആകർഷകമായ വിലക്കുറവിൽ മികച്ച വിൽപനാനന്തര സേവനത്തോടെ അബൂ ഹമൂർ ബ്രാഞ്ചിൽ ഉപഭോക്താക്കൾക്ക് ആവശ്യമായ എല്ലാ വസ്തുക്കളും ലഭ്യമാവുമെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.