ദോഹ: ഫോക്കസ് ഇന്റര്‍നാഷനൽ ഖത്തര്‍ റീജനല്‍ അംഗങ്ങള്‍ക്കായി പ്രിവിലേജ് കാർഡ് വിതരണം സംബന്ധിച്ച ധാരണപത്രത്തില്‍ പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പും ജോ. കമീഷന് ഇന്റര്‍നാഷനല്‍ അക്രഡിറ്റേഷന് അംഗീകാരവുമുള്ള റിയാദ മെഡിക്കല്‍ സെന്റര്‍ ഒപ്പുെവച്ചു. റിയാദ മെഡിക്കല്‍ സെന്ററിനു വേണ്ടി മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസയും ഫോക്കസ് ഖത്തറിനുവേണ്ടി സി.ഒ.ഒ അമീര്‍ ഷാജിയുമാണ് ധാരാണപത്രത്തില്‍ ഒപ്പുവെച്ചത്. പ്രിവിലേജ് കാര്‍ഡിലെ ആനുകൂല്യങ്ങളെ കുറിച്ച് ജംഷീര്‍ ഹംസ വിശദീകരിച്ചു. ധാരണപ്രകാരം ഫോക്കസ് ഖത്തറിലെ അംഗങ്ങള്‍ക്കു ഇനിമുതല്‍ റിയാദ മെഡിക്കല്‍ സെന്ററില്‍ ചികില്‍സക്കും അനുബന്ധ സേവനങ്ങള്‍ക്കും പ്രത്യേക ആനുകൂല്യം ലഭ്യമാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സേവന സന്നദ്ധരായ ഖത്തറിലെ ഫോക്കസ് ഇന്റര്‍നാഷനലുമായി ഇത്തരമൊരു സംരംഭത്തിന് തുടക്കംകുറിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ റിയാദ മെഡിക്കല്‍ സെന്റര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം, ഫോക്കസ് ഇന്റര്‍നാഷനല്‍ സി.എഫ്.ഒ ഫായിസ് ഇളയേടത്ത്, ഡെപ്യൂട്ടി സി.ഇ.ഒ സഫീറുസ്സലാം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.