ദോഹ: ഖലീഫ സ്ട്രീറ്റിൽ പോസ്റ്റ് ഇൻറർസെക്ഷ(അൽ മഹാ ഇൻറർസെക്ഷൻ)നും ടി വി ഇൻറർസെക്ഷനുമിടയിൽ ഇരുവശങ്ങളിലേക്കുമുള്ള ഓരോ വരി പാതകൾ പബ്ലിക് വർക്സ് അതോറിറ്റി അശ്ഗാൽ അടച്ചിടും. ജനറൽ ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ച് നടപ്പാക്കുന്ന നിയന്ത്രണം ഫെബ്രുവരി 20വരെ നീണ്ടുനിൽക്കും.
ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി വിവിധ ഘട്ടങ്ങളായാണ് ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത്. റോഡിലെ ഇരുവശങ്ങളിലേക്കുമുള്ള രണ്ട് വരിപ്പാതകൾ ഗതാഗതത്തിനായി തുറന്നിരിക്കും. ഖലീഫ സ്ട്രീറ്റിെൻറ വികസനവും ടി വി റൗണ്ട്എബൗട്ട് ഇൻറർസെക്ഷനാക്കുന്നതിെൻറ ഭാഗമായുള്ള നിർമ്മാണ പ്രവൃത്തികളും ലക്ഷ്യമിട്ടാണ് ഗതാഗത നിയന്ത്രണം. റോഡിൽ ആവശ്യമായ അടയാളങ്ങളും നിർദേശങ്ങളും സ്ഥാപിക്കുമെന്നും സുരക്ഷക്ക് മുൻഗണന നൽകി വേഗതാ പരിധി പാലിച്ച് വാഹനമോടിക്കണമെന്നും അശ്ഗാൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.