ദോഹ: നിയമലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തിയ 107 ചെറുകിട സ്ഥാപനങ്ങൾക്കെതിരെ ഫെബ്രുവരിയിൽ നടപടി സ്വീകരിച്ചതായി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പരിശോധനയിലാണ് കഴിഞ്ഞമാസം ഇത്രയേറെ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്.
ഉൽപന്നങ്ങളുടെ വില പ്രദര്‍ശിപ്പിക്കാതിരുന്ന ആറ് സ്ഥാപനങ്ങൾക്കും അറബിയില്‍ വില പ്രദര്‍ശിപ്പിക്കാത്ത ഒരു സ്ഥാപനത്തിനും അറബിയിൽ ബിൽ നൽകാത്ത നാല് സ്ഥാപനത്തിനും പൂർണമായ ബിൽ നൽകാത്ത രണ്ട് സ്ഥാപനങ്ങൾക്കുമെതിരെ നടപടി സ്വീകരിച്ചു. കാലഹരണപ്പെട്ട ഉൽപന്നങ്ങള്, തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഉൽപന്നങ്ങള് പ്രദര്‍ശിപ്പിക്കുക തുടങ്ങി 20 വിഭാഗങ്ങളിലായാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
കണ്ടെത്തിയ ലംഘനങ്ങള്‍ക്ക് 5,000 മുതല്‍ 30,000 റിയാല്‍ വരെ പിഴ ഈടാക്കി. അതേസമയം, മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ അധികാരികള്‍ക്ക് ജനുവരി മാസം നിരവധി പരാതികള്‍ ലഭിക്കുകയും അവ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിരുന്നു. ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വാണിജ്യ മേഖലയെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും വേണ്ടിയാണ് പരിശോധന നടത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.