ദോഹ: ദോഹയിലെ എല്ലാ സഫാരി ഹൈപ്പർ മാർക്കറ്റ് ഔട്ട്ലറ്റുകളിലും വ്യത്യസ്തങ്ങളായ മാമ്പഴ ഇനങ്ങൾ ഉൾപ്പെടുത്തി മാംഗോ പ്രമോഷൻ ആരംഭിച്ചു. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത 35ൽ അധികം വിവിധ മാങ്ങകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പ്രമോഷൻ ഒരുക്കിയിരിക്കുന്നത്. നീലം, ബദാമി, അൽഫോൻസാ, തോട്ടാപുരി, മൽഗോവ, ചൗസ പാക്കിസ്ഥാൻ, തായ്ൻഡ് മാംഗോ തുടങ്ങിയ നിരവധി ഇനങ്ങളാണ് സഫാരിയുടെ ഈ പ്രമോഷനിൽ ഒരുക്കിയിരിക്കുന്നത്.കൂടാതെ ഫ്രഷ് മാംഗോ കേക്ക്, ഫിഷ് മാംഗോ കറി, മാമ്പഴ പുളിശ്ശേരി എന്നിങ്ങനെ വ്യത്യസ്തങ്ങളായ വിഭവങ്ങളുമായി സഫാരിയുടെ ബേക്കറി ആൻഡ് ഹോട്ട് ഫുഡ് വിഭാഗത്തിലും ഈ പ്രമോഷൻ ലഭ്യമാണ്. ജൂൺ 17 മുതൽ സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ഈ പ്രമോഷൻ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.