സഫാരിയിൽ മാംഗോ പ്രമോഷൻ ആരംഭിച്ചു

ദോഹ: ദോഹയിലെ എല്ലാ സഫാരി ഹൈപ്പർ മാർക്കറ്റ് ഔട്ട്​ലറ്റുകളിലും വ്യത്യസ്തങ്ങളായ മാമ്പഴ ഇനങ്ങൾ ഉൾപ്പെടുത്തി മാംഗോ പ്രമോഷൻ ആരംഭിച്ചു. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, തായ്​ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത 35ൽ അധികം വിവിധ മാങ്ങകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പ്രമോഷൻ ഒരുക്കിയിരിക്കുന്നത്. നീലം, ബദാമി, അൽഫോൻസാ, തോട്ടാപുരി, മൽഗോവ, ചൗസ പാക്കിസ്ഥാൻ, തായ്​ൻഡ് മാംഗോ തുടങ്ങിയ നിരവധി ഇനങ്ങളാണ് സഫാരിയുടെ ഈ പ്രമോഷനിൽ ഒരുക്കിയിരിക്കുന്നത്.കൂടാതെ ഫ്രഷ് മാംഗോ കേക്ക്, ഫിഷ് മാംഗോ കറി, മാമ്പഴ പുളിശ്ശേരി എന്നിങ്ങനെ വ്യത്യസ്തങ്ങളായ വിഭവങ്ങളുമായി സഫാരിയുടെ ബേക്കറി ആൻഡ് ഹോട്ട് ഫുഡ് വിഭാഗത്തിലും ഈ പ്രമോഷൻ ലഭ്യമാണ്. ജൂൺ 17 മുതൽ സഫാരിയുടെ എല്ലാ ഔട്ട്​ലെറ്റുകളിലും ഈ പ്രമോഷൻ ലഭ്യമാണ്​.
Tags:    
News Summary - safari-mango promotion-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.