ദോഹ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖല സഫാരിയിൽ 10, 20, 30 പ്രമോഷന് ഇന്ന് തുടക്കം. സ്വദേശികളും വിദേശികളുമടക്കം നിരവധി ഉപഭോക്താക്കൾ കാത്തിരിക്കുന്ന സഫാരിയുടെ ജനപ്രിയ പ്രമോഷൻ ആണിത്. പഴവർഗങ്ങൾ പച്ചക്കറികൾ മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ്, മറ്റ് ഭക്ഷ്യോൽപന്നങ്ങൾ, കോസ്മെറ്റിക്സ്, ഹൗസ്ഹോൾഡ്, റെഡിമെയ്ഡ്, പാദരക്ഷകൾ, ഇലേക്ട്രാണിക്സ്, കമ്പ്യൂട്ടർ ഉൽപന്നങ്ങൾ തുടങ്ങി നിത്യോപയോഗ വസ്തുക്കളും ഭക്ഷ്യധാന്യങ്ങളും തുണിത്തരങ്ങളുമടക്കം ആയിരക്കണക്കിന് ഉൽപന്നങ്ങളാണ് 10, 20, 30 റിയാലിന് ലഭ്യമാക്കിയത്.
സാദിയ ചിക്കൻ ഗ്രില്ലർ 1400 ഗ്രാം -10 റിയാൽ, പാർലന്റ് ബസ്മതി റൈസ് അഞ്ച് കിലോ - 20 റിയാൽ, ടൈഡ് ജെൽ 2.8 ലിറ്റർ -30 റിയാൽ, ഇൻഫാന്റ് ടീ ഷർട്ട് രണ്ട് എണ്ണം- 10 റിയാൽ, സാൻട്രോ ബ്ലൻഡർ -30 റിയാൽ, എ.എൽ.എം ഹെവി ഡ്രൈ അയേൺ- 30 റിയാൽ തുടങ്ങിയവ ഇതിൽ ചിലതാണ്. നാവിൽ കൊതിയൂറും രുചിക്കൂട്ടുകൾ ഒരുക്കി സഫാരി ബേക്കറി ആൻഡ് ഹോട്ട് ഫുഡ് വിഭാഗത്തിലും ഒട്ടനവധി വിഭവങ്ങൾ ഒരുക്കിയിട്ടുണ്ട്. വെസ്റ്റേൺ, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, അറബിക്ക്, ചൈനീസ് തുടങ്ങിയ വിഭവങ്ങളും മികച്ച കോംമ്പോ ഓഫറുകളും ഉണ്ട്. ചിക്കൻ ദം ബിരിയാണി, ചിക്കൻ മജ്ബൂസ്, ഡോണട്ട്സ്, തുടങ്ങിയ വിഭവങ്ങളും ഒരുക്കി.
ഫ്രഷ് ഫുഡിലെ ഡെലി വിഭാഗത്തിൽ ഫ്രഷ് ജാമുകൾ, മറ്റു ചീസ് വിഭവങ്ങൾ, ബട്ടർ ബ്ലോക്ക്, ഫ്രഷ് പനീർ ഫെറ്റ ചീസ്, ബീഫ് മോർട്ടഡെല്ലാ, ലെമൺ പിക്കിൾ തുടങ്ങിയവയും ലഭ്യമാണ്. വിവിധ തരം ജ്യൂസുകൾ, ഡ്രിങ്കിങ് വാട്ടർ, ചിക്കൻ പാർട്സ്, ചിക്കൻ നഗറ്റ്സ്, വിവിധ ഇനം ഐസ്ക്രീമുകൾ തുടങ്ങി പാലും പാലുൽപന്നങ്ങളും അടക്കമുള്ള ഭക്ഷ്യോൽപന്നങ്ങൾ ഫ്രോസൺ വിഭാഗത്തിൽ ലഭ്യമാണ്. ഫ്രോസറി വിഭാഗത്തിൽ അനവധി സ്നാക്സുകളും മറ്റു ഭക്ഷ്യ ഉൽപന്നങ്ങളും ഉണ്ട്.
ഹൗസ് ഹോൾഡ് വിഭാഗത്തിൽ വിവിധോദ്ദേശ്യ ഉൽപന്നങ്ങൾക്കൊപ്പം കോസ്മെറ്റിക്സ് വിഭാഗത്തിൽ പ്രമുഖ ബ്രാൻഡുകളുടെ ഉൽപന്നങ്ങളും പെർഫ്യൂം, ബോഡി സ്പ്രേ, മേക്കപ്പ് സെറ്റ്, സോപ്പ്, ഫേസ് വാഷ്, ബോഡി ലോഷൻ തുടങ്ങിയവയും വിവിധ ആരോഗ്യ സൗന്ദര്യ പരിപാലന വസ്തുക്കളും ഒരുക്കി. സ്റ്റേഷനറി വിഭാഗത്തിൽ സ്കൂൾ കുട്ടികൾക്കും ഓഫിസുകളിലേക്കും ആവശ്യമായ സ്റ്റേഷനറി ഇനങ്ങൾ ലഭ്യമാണ്. ഗാർമെന്റ്സ് ആൻഡ് റെഡിമെയ്ഡ് വിഭാഗത്തിൽ മെൻസ് വെയർ ലേഡീസ് ചുരിദാർ, ചുരിദാർ മെറ്റീരിയൽസ്, ലേഡീസ് ഡെനിം ജാക്കറ്റ്, കിഡ്സ് വെയർ, ഫൂട്ട് വെയർ, ലേഡീസ് ബാഗ്സ്, ന്യൂ ബോൺ ബേബി വിഭാഗത്തിലും വിവിധ ഇനങ്ങളുണ്ട്.
മുതിർന്നവർക്ക് തണുപ്പിനെ പ്രതിരോധിക്കുന്നതിനാവശ്യമായ വിവിധ ഇനം തുണിത്തരങ്ങളും ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക്സ് വിഭാഗത്തിൽ വിവിധതരം എമർജൻസി ലൈറ്റുകൾ, ട്രിമ്മർ, ടോർച്ചുകൾ, കാൽക്കുലേറ്ററുകൾ, ഹെഡ്സെറ്റുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങിയവ ഉണ്ട്. ഖത്തറിലെ എല്ലാ സഫാരി ഔട്ട് ലെറ്റിലും ഇവ ലഭ്യമാണ്. സഫാരിയുടെ പുതിയ മെഗാ പ്രമോഷനായ സഫാരി വിൻ അഞ്ച് നിസാൻ പട്രോൾ കാർ പ്രമോഷനിലൂടെ അഞ്ച് നിസാൻ പട്രോൾ 2022 മോഡൽ കാറുകൾ സമ്മാനമായി നേടാനുള്ള അവസരവും ഉണ്ട്. ഏത് ഔട്ട് ലെറ്റിൽ നിന്നും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ നറുക്കടുപ്പിലൂടെ ഈ മെഗാ സമ്മാന പദ്ധതിയിൽ പങ്കാളികളാകാം. സനയ്യ സ്ട്രീറ്റ് 16ലെ സഫാരി ഹൈപ്പർമാർക്കറ്റിൽ 50 റിയാലിന് വാങ്ങുമ്പോൾ ഇതിനൊപ്പം നറുക്കെടുപ്പിലൂടെ ഒരു ലക്ഷം റിയാൽ വരെ കാഷ് പ്രൈസുകളും ലാപ്ടോപ്, എൽ.ഇ.ഡി ടിവി, മൊബൈൽ ഫോൺ തുടങ്ങിയ സമ്മാനങ്ങളും നേടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.