ദോഹ: ഇന്ന് മുതൽ ദോഹയിലെ സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും 10,20,30 പ്രമോഷൻ തുടങ്ങി. ഉയർന്ന ഗുണമേന്മയും വിലക്കുറവുമായി നിരവധി ഉൽപന്നങ്ങൾ 10,20,30 റിയാലിന് ലഭ്യമാക്കിക്കൊണ്ടാണ് ഉപഭോകതാക്കൾക്ക് പ്രമോഷൻ ഒരുക്കിയിരിക്കുന്നതെന്ന് മാനേജ്മെൻറ് അറിയിച്ചു. ഭക്ഷ്യോൽപന്നങ്ങളും പാലും പാലുൽപന്നങ്ങളും തുടങ്ങി 1000ൽ പരം ഉൽപന്നങ്ങളുടെ നീണ്ട േശ്രണിയാണ് സഫാരിയുടെ പ്രമോഷനിലുള്ളത്. കേവലം 10 റിയാലിന് 5 കിലോഗ്രാം പഞ്ചസാരയും 20 റിയാലിന് കാൽബർ യു.എച്ച് .ടി യുടെ ഓരോ ലിറ്ററടങ്ങുന്ന 5 പാക്കറ്റ് പാലും 30 റിയാലിന് എച്ച്.ഇ ഹൗസിെൻറ 3 ഇൻ 1 ബ്ലെൻഡറും പ്രമോഷെൻറ ആകർഷണീയതയാണ്.
സഫാരി ഹോട്ട്ഫുഡ് ആൻഡ് ബേക്കറി വിഭാഗത്തിൽ വെസ്റ്റേൺ, സൗത്ത് ഇന്ത്യൻ, നോർത്തിന്ത്യൻ, അറബിക്ക്, ചൈനീസ് ഭക്ഷ്യവിഭവങ്ങളും മികച്ച കോംബോ ഓഫറുകളും ബേക്കറി വിഭവങ്ങളുമുണ്ട്. പഴം, പച്ചക്കറി, മത്സ്യം, മാംസം തുടങ്ങിയ ഫ്രഷ് ഭക്ഷ്യ ഉൽപന്നങ്ങളും േഫ്രാസൺ, േഗ്രാസറി, കോസ്മെറ്റിക്സ്, ഹൗസ്ഹോൾഡ്, സ്പോർട്സ്, ഹോം ഡെക്കറേഷൻ, ഓഫീസ് സ്റ്റേഷനറി വിഭാഗത്തിൽ ബാക് ടു സ്കൂൾ ഉൽപന്നങ്ങളും ടോയ്സ് വിഭാഗത്തിൽ 30 റിയാലിന് റീചാർജബിൾ ഹെലികോപ്റ്ററുകൾ, 10 റിയാലിന് ബാറ്ററി ഓപ്പറേറ്റഡ് കാറുകൾ തുടങ്ങിയ ടോയ്സ് ഐറ്റംസും ഗാർമെൻറ്സ് ആൻഡ് റെഡിമെയ്ഡ് വിഭാഗത്തിൽ വസ്ത്രങ്ങളുടെ മികച്ച കലക്ഷനും 30 റിയാലിന് ഇലക്ട്രിക് സ്റ്റീൽ കെറ്റിൽ, റീചാർജബിൾ ട്രിമ്മർ, ഫ്ലാഷ് ൈഡ്രവ്, മെമ്മറി കാർഡ്, എൽ.ഇ.ഡി. എമർജൻസി ലൈറ്റ് തുടങ്ങിയവയും ലഭിക്കും.
ഒക്ടോബർ 3,4,5 തിയതികളിൽ പ്രശസ്ത കലാകാരന്മാർ നയിക്കുന്ന മ്യൂസിക്കൽ ഗെയിം ഷോയും ഉണ്ടായിരിക്കും. അബൂ ഹമൂറിലെ സഫാരി മാളിലെ ഫുഡ് കോർട്ടിൽ വൈകുന്നേരം 6.30 മുതൽ ആരംഭിക്കുന്ന ഈ സംഗീത സദസിൽ പ്രവേശനം സൗജന്യമാണ്.സഫാരിയുടെ മെഗാ പ്രമോഷനായ വിൻ 20 ടൊയോട്ട കാമ്രി കാർ പ്രമോഷെൻറ ഓരോ നറുക്കെടുപ്പിലൂടെയും 3 കാമ്രി കാറുകൾ വീതം 20 ടൊയോട്ട കാമ്രി കാറുകൾ സമ്മാനമായി നൽകുന്നതാണ്. ഈ പ്രമോഷെൻറ 3 കാറുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 9ന് സഫാരി മാളിൽ നടക്കും. വെറും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന കൂപ്പൺ നറുക്കെടുപ്പിലൂടെ അടുത്ത 3 ടൊയോട്ട കാമ്രി കാറുകളുടെ നറുക്കെടുപ്പിൽ എല്ലാ ഉപഭോക്താക്കൾക്കും പങ്കാളികളാകാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.