ദോഹ: പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പായ സഫാരിയിൽ ഇലക്ട്രോണിക്സ്, ഐ ടി, ഹോം അപ്ലയൻസസ്, ഹോം എൻറർടെയിൻമെൻൻറ് അനുബന്ധ ഉത്പങ്ങൾക്ക് വൻ വിലക്കിഴിവ് വാഗ്ദാനം ചെയ്ത് ഡിജിറ്റൽ ഡ്രീം പ്രമോഷൻ തുടങ്ങി. ഗാർമെൻറ്സ്, അബായ, ലേഡീസ് , മെൻസ്വെയറുകൾ, ഫൂട്ട്വെയർ എന്നിവയ്ക്ക് ബൈ 2 ഗെറ്റ് 1 ഫ്രീ പ്രമോഷനും തുടക്കമായി.
ഡിജിറ്റൽ ഡ്രീം എന്ന പേരിനെ അന്വർത്ഥമാക്കുന്ന വിധം ഇലക്ട്രോണിക്സ്, ഐടി, ഹോം അപ്ലയൻസസ്, ഹോം എൻറർടെയിൻമെൻറ് ഉത്പങ്ങൾക്ക് വൻ വിലക്കിഴിവും ഗുണമേന്മയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇലക്ട്രോണിക്സ് വിഭാഗത്തിൽ ക്യാമറകളുടെ വൻ ശേഖരവും ഫ്ലാഷ് ലൈറ്റുകൾ, എമർജെൻസികൾ തുടങ്ങിയ ഉത്പന്നങ്ങളും ഐ.ടി വിഭാഗത്തിൽ ലാപ്ടോപ്പ്, ഇയർഫോൺ, കംപ്യുട്ടർ ആക്സസറീസ് തുടങ്ങിയ ഉത്പന്നങ്ങളും ഉണ്ട്. ഹോം അപ്ലയൻസസ് വിഭാഗത്തിൽ റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ, ൈഗ്രൻഡർ, ഓവൻ തുടങ്ങിയ ഉത്പങ്ങൾ ഉണ്ട്. ഹോം എൻറർടെയിൻമെൻറ് വിഭാഗത്തിൽ ടി.വി, ഹോം തീയേറ്ററുകൾ തുടങ്ങിയവക്കും വൻ വിലക്കുറവുണ്ട്.
കഴിഞ്ഞ വർഷത്തേക്കാൾ മികച്ച ഓഫറുകളും പ്രമോഷനുകളും 2018 ലും തുടരുമെന്ന പരോക്ഷ പ്രഖ്യാപനവും സഫാരി നടത്തുന്നുണ്ട്. വെറും 2799 റിയാലിന് ചിക്ക് 65 ഇഞ്ച് എൽ.ഇ.ഡി ടിവിയും വെറും 299 റിയാലിന് 6 കിലോഗ്രാം കപ്പാസിറ്റിയുള്ള സൂപ്പർ ജനറൽ വാഷിങ് മെഷീനും ഈ പ്രമോഷെൻറ ഹൈലൈറ്റുകളാണ്.
സഫാരി ബൈ 2 ഗെറ്റ് 1 ഫ്രീ പ്രമോഷൻ മെൻസ് വെയർ, ലേഡീസ് വെയർ, കിഡ്സ് വെയർ, അബായ തുടങ്ങിയവയിലുണ്ട്. ലൂയിസ് ഫിലിപ്പ് , അലൻ സോളി, പീറ്റർ ഇംഗ്ലണ്ട്, വാൻ ഹ്യുസൺ, വുഡ് ലാൻഡ്, നൈക് , അഡിഡാസ് , റീബോക്ക്, പൂക്ക, തുടങ്ങിയ ബ്രാൻഡഡും അല്ലാത്തതുമായ ഉത്പങ്ങളിൽ ഏതെങ്കിലും 2 എണ്ണം വാങ്ങുമ്പോൾ 1 തികച്ചും സൗജന്യമായി നേടാൻ കഴിയും. ഈ പ്രമോഷൻ ജനുവരി 3 മുതൽ 23 വരെ എല്ലാ സഫാരി ഔട്ട്ലെറ്റുകളിലും ലഭ്യമായിരിക്കും.
ഡിജിറ്റൽ ഡ്രീം, ബൈ 2 ഗെറ്റ് 1 ഫ്രീ പ്രമോഷനുകൾ അബൂ ഹമൂറിലെ സഫാരി മാളിലും, സൽവ റോഡിലെ സഫാരി ഹൈപ്പർ മാർക്കറ്റിലും, ഉം സലാൽ മുഹമ്മദിലെ സഫാരി ഷോപ്പിംഗ് കോപ്ലക്സിലും ഒരു പോലെ ലഭ്യമാണെന്ന് സഫാരി ഗ്രൂപ്പ് മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.