ദോഹ: സഫാരി മാളിലെ ഹെൽത്ത് ആൻറ് ബ്യൂട്ടി പ്രമോഷൻ, സാരി ചുരിദാർ ആൻറ് അബായ ഫെസ്റ്റിവൽ, മ ലബാർ ഫുഡ് ഫെസ്റ്റിവൽ പ്രമോഷനുകൾ എന്നിവ ഇന്ന് തുടങ്ങും. പ്രമോഷൻ സൽവാ റോഡിലെ സഫാരി ഹൈപ്പർ മാർക്കറ്റിലും, അബൂ ഹമൂറിലെ സഫാരി മാളിലും ലഭ്യമാണ്. ബനാറാസ് സാരി, കാഞ്ചീപുരം സാരി, റോ സിൽക്ക് സാരി, പ്രിൻറഡ് സാരി, കോട്ടൺ സാരി, ടസ്സർ സിൽക്ക് സാരി, സിന്തറ്റിക്ക് സാരി, ജോർജെറ്റി വർക്ക് സാരി, കോട്ടൺ ചുരിദാർ മെറ്റിരിയൽ, കോട്ടൺ സിൽക്ക് ചുരിദാർ മെറ്റീരിയൽ, പാകിസ്താനി ചുരിദാർ മെറ്റിരി യൽ, ഷിഫോൺ ചുരിദാർ മെറ്റിരിയൽ തുടങ്ങി വൻ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ടർക്കി ജിൽബാബ്, സി റിയൻ ജലാബിയ, ബട്ടർ ൈഫ്ല അബായ തുടങ്ങിയ അബായ കലക്ഷനുകളും മിതമായ വിലയിൽ സ്വന്തമാക്കാം. ഓരോ 150 റിയാൽ പർച്ചേസിനും 75 റിയാലിെൻറ പർച്ചേസ് കൂപ്പൺ തിരികെ ലഭിക്കും.
ഹെൽത്ത് ആൻറ് ബ്യൂട്ടി പ്രമോഷനിൽ ഡോവ്, നിവിയ, ലോറീൽ, പോൺസ് തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെയും മറ്റു ഇതര ബ്രാൻഡുകളുടെയും സോപ്പ്, ഷാംപൂ, ഹാൻഡ് വാഷ് ലിക്വിഡുകൾ, ഫേസ് വാഷ് ക്രീമുകൾ തുടങ്ങിയ സൗ ന്ദര്യ സംരക്ഷണ ഉത്പന്നങ്ങളും ഉണ്ട്്. സ്പോർട്സ് വിഭാഗത്തിൽ ഹോം ജിമ്മുകളും െട്രഡ്മില്ലുകളും ഡം ബെൽ സെറ്റുകളുമുൾപ്പെടെ മിതമായ നിരക്കിൽ ലഭ്യമാവും. ഇലക്ട്രോണിക്സ് വിഭാഗത്തിൽ ബ്യൂറർ, സിറ്റി സൺ, ഫിലിപ്സ്, ബ്രൗൺ ബ്രാൻഡുകളുടെ മസ്സാജർ, ഗ്ലൂക്കോസ് മോണിട്ടർ, ബ്ലഡ് പ്രഷർ മോണിറ്റർ, ഹെയർ സ്ൈട്രറ്റ്നർ എന്നിവയും ഉണ്ട്. 100ൽ പരം മലബാർ വിഭവങ്ങളാണ് മലബാർ ഫുഡ് ഫെസ്റ്റിവലിൽ. മലപ്പുറ ത്തിെൻറയും കോഴിക്കോടിെൻറയും തലശ്ശേരിയുടെയും രുചിക്കലവറയിൽ തീർത്ത സ്വാദിഷ്ടമായ വിഭവങ്ങളാണ് പാചക വിദഗ്ധരുടെ മേൽ നോട്ടത്തിൽ തയാറാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.