ദോഹ: സഫാരി ഹൈപ്പർമാർക്കറ്റ് ബേക്കറി ആൻഡ് ഹോട്ട്ഫുഡ് വി ഭാഗത്തിൽ കുട്ടനാടൻ ഫുഡ് ഫെസ്റ്റിവൽ തുടങ്ങി. വേമ്പനാട ൻ കോഴി ബിരിയാണി, കപ്പ, മീൻ മപ്പാസ്, കരിമീൻ പൊള്ളിച്ചത്, ഞണ്ട് കുഞ്ഞുള്ളിയിൽ കാച്ചിയത്, കല്ലുമ്മക്കായ ഉലർത്തിയത്, കുടംപുളി ഇട്ടുവെച്ച മീൻകറി, കല്ലുപാച്ചൻ പോത്ത് കറി തുടങ്ങിയവയും ഷാപ്പു കറികളും മറ്റു നാടൻ വിഭവങ്ങളുമാണ് ഫെസ്റ്റിൽ ഉള്ളത്.
അബൂ ഹമൂറിലെ സഫാരി മാളിലും സൽവാ റോഡിലെ സഫാരി ഹൈപ്പർ മാർക്കറ്റിലും പ്രമോഷൻ ലഭ്യമാണ്. വിവിധതരം സാലഡുകൾ, ഫ്രഷ് ജാം തുടങ്ങിയവയും കുറഞ്ഞ വിലയിൽ ലഭ്യമാണ്. േഗ്രാസറി വിഭാഗത്തിലും േഫ്രാസൺ വിഭാഗത്തിലും വൻവിലകുറവുണ്ട്. കൃഷിയിടം ഖത്തർ കൂട്ടായമയുമായി ചേർന്ന് സഫാരി ഒരുക്കുന്ന പ്രമോഷനായ സഫാരി ഗോ ഗ്രീൻ, െഗ്രാ ഗ്രീൻ എന്നിവക്കും തുടക്കമായി.
വിവിധ തരം ഗാർഡൻ ടൂളുകൾ, ഗാർഡൻ ഹോസുകൾ, ഫ്ലവർ പോട്ടുകൾ, വാട്ടറിങ് കാനുകൾ, ചെടികൾക്കും പച്ചക്കറികൾക്കും ആവശ്യമായ വിവിധ ഇനം വളം തുടങ്ങിയവക്കൊപ്പം വിവിധ ഇനം പച്ചക്കറികളുടെയും ചെടികളുടെയും വിത്തുകളും കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. സഫാരിയുടെ മെഗാ പ്രമോഷനായ സഫാരി വിൻ 15 ടൊയോട്ട ഫോർച്ച്യൂണർ കാർ പ്രമോഷെൻറ മൂന്നാമത്തെ നറുക്കെടുപ്പ് സെപ്റ്റംബർ 22ന് നടക്കും. സഫാരിയുടെ ഏത് ഔട്ട്ലെറ്റുകളിൽ നിന്നും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന കൂപ്പൺ നറുക്കെടുപ്പിലൂടെ എല്ലാ ഉപഭോക്താക്കൾക്കും ഇതിൽ പങ്കാളികളാകാം. ഓരോ നറുക്കെടുപ്പിലും വിജയികൾക്ക് മൂന്ന് ടൊയോട്ട ഫോർച്ച്യൂണർ 2019 മോഡൽ കാറുകൾ വീതമാണ് സമ്മാനമായി നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.