ദോഹ: റീട്ടെയിൽ രംഗത്തെ പ്രമുഖരായ സഫാരിയിൽ തട്ടുകട ഫുഡ് ഫെസ്റ്റ്, ഹെൽത്ത് ആൻറ് ബ്യൂട്ടി, സെയിൽ അപ്പ് ടു 50 ഓഫ് പ്രമോഷനുകൾ.
തട്ടുകട ഫുഡ് ഫെസ്റ്റിവലിൽ തട്ടുദോശ, ഇറച്ചിപ്പുട്ട്, പൊറോട്ട, പോത്ത് കറി, കപ്പബിരിയാണി, കിള്ളിപ്പാലം കോഴി പൊരിച്ചത്, താറാവു കുമ്പിൾ കറി, നാടൻ ഞണ്ടുകറി, മീൻ മുളക് കറി, കൂന്തൽ റോസ്റ്റ് തുടങ്ങി 75 ൽ പരം ഭക്ഷ്യവിഭവങ്ങൾ ഒരുക്കിയിട്ടുണ്ട്. മുൻവർഷങ്ങളിലെ മികച്ച പ്രതികരണം കണക്കിലെടുത്ത് ഇൗ വർഷം എല്ലാ ജില്ലകളിലെയും വിഭവങ്ങൾ ഒരുക്കി കൂടുതൽ വിപുലമായാണ് തട്ടുകട ആരംഭിക്കുതെന്ന് സ്ഥാപന അധികൃതർ പറഞ്ഞു.
സാൽവാ റോഡിലെ സഫാരി ഹൈപ്പർ മാർക്കറ്റിലും, അബുഹമൂറിലെ സഫാരി മാളിലും നവംബർ ഒന്ന് മുതൽ ഈ പ്രമോഷൻ ലഭ്യമാകും. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് നടി ശ്വേതാ മേനോൻ ഉദ്ഘാടനം ചെയ്യും. റെഡിമെയ്ഡ്, ഗാർമെൻറ്സ്, ഫുട്വെയർ എന്നീ വിഭാഗങ്ങളിൽ 50 ശതമാനം വരെ കിഴിവോടെ സെയിൽ പ്രമോഷനും ആരംഭിച്ചിട്ടുണ്ട്.സഫാരി ഔട്ലെറ്റുകളിൽ കോസ്മെറ്റിക്സ്, ഫിറ്റ്നസ്, ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഹെൽത്ത് ആൻറ് ബ്യൂട്ടി പ്രമോഷനും ആരംഭിച്ചിട്ടുണ്ട്. സഫാരിയിൽ നിന്നും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന കൂപ്പൺ നറുക്കെടുപ്പ് വിജയികൾ സ്വർണവും സമ്മാനമായി നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.