ദോഹ: പകർച്ചപ്പനി പ്രതിരോധകുത്തിവെപ്പ്​ (സീസണൽ ഇൻഫ്ലുവൻസ) വാക്സിനുകൾ ഖത്തറിൽ മതിയായ അളവിൽ ലഭ്യമാണെന്നും കുത്തിവെപ്പ്​ സുരക്ഷിതവും ഏറെ ഫലപ്രദവുമാണെന്നും കോവിഡ്-19 ദേശീയ സ്​ട്രാറ്റജിക് ഗ്രൂപ്​ ചെയർമാൻ ഡോ. അബ്​ദുല്ലത്തീഫ് അൽ ഖാൽ പറഞ്ഞു. അബ്ബോട്ട്, സനോഫി തുടങ്ങിയ ലോകോത്തര കമ്പനികളുടെ പ്രതിരോധമരുന്നുകളാണ് രാജ്യത്ത്​ എത്തിയിരിക്കുന്നത്​.

നിരവധി വർഷങ്ങളായി ഈ ഇൻഫ്ലുവൻസ വാക്സിൻ ഖത്തറിൽ നൽകിക്കൊണ്ടിരിക്കുകയാണ്​. ഈ കമ്പനികളുമായി മികച്ച അനുഭവമാണുള്ളത്​. അമേരിക്ക, യൂറോപ്യൻ രാജ്യങ്ങളിലുൾപ്പെടെ ലോകത്ത് നിരവധി രാജ്യങ്ങളിൽ ഈ കമ്പനികളുടെ മരുന്നാണ് ഉപയോഗിക്കുന്നതെന്നും എച്ച്.എം.സി ഇൻഫെക്ഷ്യസ്​ ഡിസീസ്​ മേധാവികൂടിയായ ഡോ. അൽ ഖാൽ വ്യക്തമാക്കി.

ഒക്ടോബർ മുതൽ ഇതുവരെയായി 20,000ത്തിലധികം പേർക്ക് വാക്സിൻ നൽകിക്കഴിഞ്ഞു. ഇതിൽ അധികപേരും ഹമദ് മെഡിക്കൽ കോർപറേഷൻ, ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ എന്നിവയിൽനിന്നുള്ള ആരോഗ്യ പ്രവർത്തകരായിരുന്നു.

പൊതുജനങ്ങൾക്ക് വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. 50 വയസ്സിനു മുകളിലുള്ളവർ, ആറു മാസം മുതൽ അഞ്ചു വയസ്സ് വരെയുള്ള കുട്ടികൾ, വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ, ഗർഭിണികൾ എന്നിവർക്കാണ് പ്രഥമ ഘട്ടത്തിൽ മുൻഗണന നൽകുക.വളരെ സുരക്ഷിതമായ വാക്സിനാണ് ഫ്ലൂ വാക്സിൻ. ഇൻജക്​ഷൻ എടുക്കുന്ന സ്​ഥലത്ത് വേദനയും തുടർന്ന് ചെറിയ പനിയുമാണ് പാർശ്വഫലമായി പറയുന്നത്​. എന്നാൽ, വാക്സിനെടുത്ത ചുരുക്കം ആളുകളിലാണ് ഇത് പ്രകടമായിട്ടുള്ളത്​. കോവിഡ്​ സാഹചര്യം നിലനിൽക്കുന്നതിനാൽ ഈ ശൈത്യകാലത്തെ വൈറസ്​ വ്യാപനം കഴിഞ്ഞ ശൈത്യകാലത്തെ വൈറസ്​ വ്യാപനത്തിൽനിന്നും ഏറെ വ്യത്യസ്​തമായിരിക്കും. ഇതിനാൽ കൂടുതൽ ജാഗ്രത പാലിക്കണം. പകർച്ചപ്പനി കുത്തിവെപ്പെടുക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഖത്തറിൽ കൊറോണ വൈറസിെൻറ പുതിയ തരംഗത്തിന് സാധ്യത കുറവാണ്​. എന്നാൽ, അടുത്ത നാലാഴ്ചക്കും എട്ടാഴ്ചക്കും ഇടയിൽ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കും.ഖത്തറിലെ കോവിഡ് സാഹചര്യം ഏറക്കുറെ സ്​ഥിരത കൈവരിച്ചിട്ടുണ്ട്​. പ്രതിദിനം 200നും 300നും ഇടയിൽ കേസുകൾ മാത്രമാണ് നിലവിൽ ഉണ്ടാവുന്നത്​. പുതിയ പോസിറ്റിവ് കേസുകളുടെ കാര്യത്തിൽ കഴിഞ്ഞ ആഴ്ചയിൽ മുമ്പത്തെ ആഴ്ചയിലേതിനേക്കാൾ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു.

ഒരു സ്​കൂളിൽതന്നെ മൂന്ന് ക്ലാസ്​ റൂമുകളിൽ കോവിഡ്-19 സ്​ഥിരീകരിച്ചാൽ രണ്ടാഴ്ചക്കാലത്തേക്ക് സ്​കൂൾ പൂർണമായും അടച്ചുപൂട്ടുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.അധ്യാപകർക്കിടയിലോ സ്​കൂൾ ജീവനക്കാർക്കിടയിലോ അഞ്ച​ു ശതമാനം പേർക്ക് രോഗം സ്​ഥിരീകരിച്ചാലും സ്​കൂൾ രണ്ടാഴ്ചക്കാലത്തേക്ക് പൂർണമായും അടച്ചിടും.

സ്​കൂളുകളിൽ സുരക്ഷാമുൻകരുതലുകൾ പാലിക്കുന്നുണ്ടെന്നും നിയന്ത്രണങ്ങൾ നടപ്പാക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതിനായി ആരോഗ്യവകുപ്പിൻെറ പ്രത്യേക സംഘം പരിശോധന നടത്തുന്നുണ്ട്. കേവലം ഒരു ശതമാനത്തിലും താഴെയാണ് വിദ്യാർഥികൾക്കിടയിലെ രോഗബാധ. ഈ വർഷം അവസാനത്തോടെ പിഫൈസർ കമ്പനിയിൽനിന്നുള്ള കോവിഡ്-19 വാക്സിൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്​. അല്ലെങ്കിൽ അടുത്ത വർഷം ആദ്യത്തിൽ വാക്സിനെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.