ദോഹ: രാജ്യത്തെ എല്ലാ സർക്കാർ ജോലികളിലെയും ശമ്പളവും പ്രമോഷനും ജോലിയിലെ ഗുണമേന്മയും ജീവനക്കാരെൻറ ഉൽപാദനക്ഷമതയും അടിസ്ഥാനമാക്കിയാവണമെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പറഞ്ഞു. രാജ്യത്തെ എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും ഇത് ബാധകമാവും. ശൂറ കൗൺസിലിെൻറ ആസ്ഥാനത്ത് കൗൺസിലിെൻറ 49ാം സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അമീർ. വികസനപ്രവൃത്തികളും പദ്ധതികളും കൃത്യമായും കാര്യക്ഷമമായും നിർവഹിക്കപ്പെടണം. ജോലി എന്നത് ജീവനക്കാരെൻറ അവകാശം മാത്രമല്ല. അത് ഉത്തരവാദിത്തവും ബാധ്യതയുമാണ്. ഇതിനാൽ ആരെയും ഒഴിവാക്കാതെ, ശമ്പളമെന്നത് ജീവനക്കാരെൻറ ഉൽപാദനക്ഷമതയുമായും കാര്യക്ഷമതയുമായും ബന്ധപ്പെടുത്തണമെന്നത് നിർബന്ധമുള്ള കാര്യമാണ്. േജാലിയെടുക്കാതെയും തിരിച്ചുള്ള ഗുണഫലമില്ലാതെയും സ്വകാര്യമേഖലയിൽ ശമ്പളം നൽകുന്നില്ല. പണിയെടുക്കാതെ ജീവനക്കാരനെ നിലനിർത്തുന്നത് ഒരിക്കലും സ്വകാര്യമേഖലയിലെ നിക്ഷേപകർ അംഗീകരിക്കില്ല. ഇതുതന്നെ സർക്കാർ മേഖലയിലും രാജ്യം ആഗ്രഹിക്കുന്നുണ്ട്.
രാജ്യം അതിെൻറ വരുമാനം കൂടുതൽ ഉൽപാദനക്ഷമതയുള്ള വൈവിധ്യമാർന്ന മേഖലകളിലേക്ക് തിരിച്ചുവിടണം. വരുമാനം കൂടുതൽ വൈവിധ്യവത്കരിക്കപ്പെടണം. പരമാധികാര ഫണ്ടുകൾ അടുത്ത തലമുറക്കായി വൈവിധ്യമാർന്ന വിവിധ മേഖലകളിൽ നിക്ഷേപിക്കപ്പെടണമെന്നും അമീർ പറഞ്ഞു. രാജ്യത്തിെൻറ ഭാവിക്കുവേണ്ടിയുള്ള ദീർഘവീക്ഷണത്തോടെയുള്ള നയത്തിെൻറ ഭാഗം കൂടിയാണിത്. ഇതിനാൽ വികസന മേഖലകളിലെ തടസ്സങ്ങൾ മറികടക്കാൻ നമുക്കാകുന്നുണ്ട്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മൾ അത്തരം വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും നമ്മുടെ പ്രവർത്തനഫലമായി രാജ്യം വൻ വികസന നേട്ടങ്ങളിലാണ്. 2020ലെ വിവിധ അന്താരാഷ്ട്ര റേറ്റിങ് ഏജൻസികളുടെ പഠനങ്ങൾ കാണിക്കുന്നത് ഖത്തർ ക്രെഡിറ്റ് റേറ്റിങ് നിലനിർത്തുന്നുവെന്നാണ്. ഇത്തരം എല്ലാ ഏജൻസികളും ഖത്തറിന് വൻതോതിലുള്ള ക്രെഡിറ്റ് റേറ്റിങ് ഉണ്ടെന്നും സ്ഥിരതയുള്ള സാമ്പത്തിക രംഗമാണ് രാജ്യത്തിനെന്നും ഒരേ സ്വരത്തിൽ പറയുന്നു. എല്ലാതരത്തിലുമുള്ള സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ ഖത്തറിെൻറ സാമ്പത്തികസ്ഥിതി നെമ്മ പ്രാപ്തമാക്കുന്നുണ്ട്. കോവിഡ് 19െൻറ പ്രതികൂല സാഹചര്യത്തിലും ഇത് തെളിയിക്കപ്പെട്ടു.
ഉപരോധം നിനിൽക്കുമ്പാേഴും വികസനപ്രവർത്തനങ്ങൾ അത് തെളിയിക്കുന്നുണ്ട്. എന്നാൽ, ഇത് നമ്മെ ആലസ്യത്തിലാക്കാനും മടികാണിക്കാനും ഇടവരുത്തരുത്.വരുമാന സ്രോതസ്സായി എണ്ണമേഖലയെ മാത്രം ആശ്രയിക്കുന്നത് മാറണം.നമ്മുടെ ദീർഘവീക്ഷണത്തോടെയുള്ള ലക്ഷ്യങ്ങൾ നേടാൻ നിരവധി വെല്ലുവിളികൾ ഇനിയും ഏറെ മുന്നിലുണ്ടെന്ന് അമീർ പറഞ്ഞു. ഇതിനാൽ ഓയിൽ എണ്ണമേഖലയെ മാത്രം വരുമാനത്തിനുള്ള സ്രോതസ്സായി കാണുന്നത് മാറണം.
അടുത്തകാലത്തായുള്ള വിവിധ പ്രതിസന്ധികൾമൂലം എണ്ണമേഖലയിൽ വിലസ്ഥിരതയില്ല. വിലയിടിവുമുണ്ട്.എണ്ണമേഖലയെ മാത്രം വരുമാനത്തിന് ആശ്രയിക്കുന്ന രീതി കുറച്ചുകൊണ്ടുവരുകയാണ് വേണ്ടത്. ഇതിനാൽ സാമ്പത്തിക മേഖല വൈവിധ്യത്തിൽ അധിഷ്ഠിതമാക്കണം. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ഉൽപാദനശേഷി ഇതിലൂടെ കൂട്ടണം. സ്വകാര്യ നിക്ഷേപം കൂടുതൽ പ്രോത്സാഹിപ്പിക്കണം. ഇതിനായി എല്ലാവിധ ശ്രമങ്ങളും രാജ്യം തുടരും. പക്ഷേ, സാമ്പത്തിക മേഖലയിലെ വൈവിധ്യവത്കരണം രാജ്യത്ത് താമസിക്കുന്ന എല്ലാ സമൂഹങ്ങളുമായും സാമ്പത്തിക സേവനമേഖലയുമായും ബന്ധപ്പെട്ട് കിടക്കുന്നതാണ്.സ്വകാര്യ പൊതുമേഖലയും ജനങ്ങളെ ഉപഭോക്തൃസമൂഹം എന്ന രീതിയിൽനിന്ന് മാറ്റി ഉൽപാദനക്ഷമതയുള്ള സമൂഹമാക്കി മാറ്റണമെന്നും അമീർ പറഞ്ഞു.
ദോഹ: ശൂറ കൗൺസിൽ തെരഞ്ഞെടുപ്പ് അടുത്തവർഷം ഒക്ടോബറിൽ നടക്കുമെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പ്രഖ്യാപിച്ചു. കൗൺസിലിെൻറ 49ാം സെഷെൻറ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തരി ശൂറ കൗൺസിൽ പാരമ്പര്യത്തെ ശക്തിപ്പെടുത്തുന്ന നീക്കമാണ് തെരഞ്ഞെടുപ്പ്. ഒരുക്കം അവസാനഘട്ടത്തിലാണ്. 2003ൽ വോട്ടെടുപ്പ് നടക്കുകയും 2004ൽ പ്രഖ്യാപനം നടത്തുകയും ചെയ്ത ഭരണഘടനക്ക് അനുസൃതമായാണ് കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുക. പൗരന്മാരുടെ വൻ പങ്കാളിത്തത്തോടെ ഖത്തരി ശൂറ പാരമ്പര്യത്തെ ശക്തിപ്പെടുത്തുകയും നിയമനിര്‍മാണ പ്രക്രിയയെ വികസിപ്പിക്കുകയും ചെയ്യുന്ന തെരഞ്ഞെടുപ്പാണിതെന്നും അമീർ പറഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി, മന്ത്രിമാർ അടക്കമുള്ള ഉന്നതരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.