ദോഹ: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഖത്തറിലെ പ്രവാസി സാംസ്കാരിക സംഘടനയായ സംസ്കൃതി ഖത്തർ രണ്ടാം ഗഡുവായി അംഗങ്ങളിൽനിന്ന് സ്വരൂപിച്ച 25 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫിസിൽ വെച്ചാണ് സംസ്കൃതി ഭാരവാഹികൾ ചെക്ക് കൈമാറിയത്. കേരള പ്രവാസി ക്ഷേമനിധി ഡയറക്ടർ ഇ.എം. സുധീർ, സാംസ്കൃതി പ്രവർത്തകരായ പി. വിജയകുമാർ, വി.വി. ശിവാനന്ദൻ, രാജീവ് രാജേന്ദ്രൻ, വി.എം. അനീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നേരത്തേ 10 ലക്ഷം രൂപ ഖത്തർ സംസ്കൃതി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.