നോ​ർ​ക്ക റൂ​ട്സ് ഡ​യ​റ​ക്ട​ർ സി.​വി. റ​പ്പാ​യി അം​ഗ​ത്വ ക്യാ​മ്പി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു

സം​സ്കൃ​തി പ്ര​വാ​സി ക്ഷേ​മ​നി​ധി ക്യാ​മ്പ്

ദോ​ഹ: സം​സ്കൃ​തി ഖ​ത്ത​ർ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വാ​സി ക്ഷേ​മ​നി​ധി, നോ​ർ​ക്ക, ഐ.​സി.​ബി.​എ​ഫ് ഇ​ൻ​ഷു​റ​ൻ​സ് അം​ഗ​ത്വ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. 150ലേ​റെ പേ​ർ ക്യാ​മ്പു​ക​ളി​ൽ പ​​ങ്കെ​ടു​ത്തു. നോ​ർ​ക്ക റൂ​ട്സ് ഡ​യ​റ​ക്ട​ർ സി.​വി. റ​പ്പാ​യി അം​ഗ​ത്വ ക്യാ​മ്പി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തെ മു​ൻ​നി​ർ​ത്തി നോ​ർ​ക്ക റൂ​ട്സ് ന​ട​പ്പാ​ക്കി വ​രു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ കൂ​ടു​ത​ൽ പ്ര​വാ​സി​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഇ​നി​യും ഉ​ണ്ടാ​ക​ണ​മെ​ന്നും സം​സ്കൃ​തി​യു​ടെ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​ക​പ​ര​വും അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക്യാ​മ്പ് ക​ൺ​വീ​ന​ർ ര​വി മ​ണി​യൂ​ർ അ​ധ്യ​ക്ഷ​നാ​യി. സം​സ്കൃ​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സീ​ർ അ​രി​ക്കു​ളം, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സ​ന്തോ​ഷ് തു​ണേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​സ്‌​കൃ​തി ന​ജ്മ യൂ​നി​റ്റ് സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ സ്വാ​ഗ​ത​വും ജോ​യ​ന്റ് സെ​ക്ര​ട്ട​റി മി​ജു ജേ​ക്ക​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Samskriti Pravasi welfare Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.