ദോഹ: കടലിലും തീരങ്ങളിലുമായി പരിസ്ഥിതി, ജൈവവൈവിധ്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിരീക്ഷണം ശക്തമാക്കി ഖത്തർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം.
മറൈൻ പ്രൊട്ടക്ഷൻ വിഭാഗത്തിനു കീഴിൽ റുവൈസ് തുറമുഖം ഉൾപ്പെടെ മേഖലകളിൽ പരിശോധന കർക്കശമാക്കി. മത്സ്യത്തൊഴിലാളികൾ നിരോധിച്ച മൂന്ന് പാളി ഗിൽനെറ്റ് വലകൾ ഉപയോഗിക്കുന്നതായും, സംരക്ഷിത മേഖലയായ പവിഴപ്പുറ്റുകളിൽ മത്സ്യബന്ധനം നടത്തുന്നതായും കണ്ടെത്തി. ഇത്തരത്തിലുള്ള വലകളുടെ ഉപയോഗം കടൽ ജൈവവൈവിധ്യ സമ്പത്തിന്റെ പ്രധാന ഘടകമായ പവിഴപ്പുറ്റുകളുടെ നിലനിൽപ്പിന് ഭീഷണിയാണെന്ന് കടൽ സുരക്ഷ വിഭാഗം അധികൃതർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.