ദോഹ: ഖത്തർ സംസ്കൃതി വിവിധ കലാസാംസ്കാരിക പരിപാടികളോടെ അന്താരാഷ്ട്ര വനിതദിനം ആചരിച്ചു. ഖത്തർ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഹാളിൽ നടന്ന പരിപാടിയിൽ ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യാ ജോ. സെക്രട്ടറി എൻ. സുകന്യ മുഖ്യാതിഥിയായി.
ലോക വനിതദിനത്തിന്റെ ചരിത്രവും സ്ത്രീകൾ ഇക്കാലത്തും അനുഭവിക്കുന്ന വിവേചനങ്ങളെയും എൻ. സുകന്യ ചൂണ്ടിക്കാണിച്ചു. സാങ്കേതികവിദ്യ പുരോഗമിക്കുന്നതിന്റെ ഫലമായി സ്ത്രീകളുടെ ശാരീരിക അധ്വാനഭാരം കുറയുന്നുണ്ട്. പക്ഷേ, കുടുംബത്തിലും സമൂഹത്തിലും സ്ത്രീകളുടെ പങ്കാളിത്തത്തിൽ കാര്യമായ മാറ്റം ഇന്നും ഉണ്ടായിട്ടില്ല. സ്ത്രീകളുടെ അധ്വാനം കുറഞ്ഞ കൂലിക്കു ചൂഷണംചെയ്യുന്ന അവസ്ഥയാണ് ഇന്ന് നിലനിൽക്കുന്നത്. തുല്യജോലിക്ക് തുല്യവേതനം എന്നത് പരിഷ്കൃതസമൂഹം എന്നവകാശപ്പെടുന്ന ഇടങ്ങളിൽ പോലും സാധ്യമാകുന്നില്ല എന്നും അവർ പറഞ്ഞു.സംസ്കൃതി കലാവിഭാഗം അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, സ്വജീവിതം കൊണ്ട് ജനമസ്സിൽ ഇടംനേടി മൺമറഞ്ഞുപോയ വനിതാരത്നങ്ങളെ അടയാളപ്പെടുത്തിയ കാരിക്കേച്ചർ ഷോ എന്നിവ അരങ്ങേറി.
സംസ്കൃതി വനിതാവേദി പ്രസിഡന്റ് പ്രതിഭാ രതീഷ് അധ്യക്ഷയായി. ജോ. സെക്രട്ടറി ഇന്ദു സുരേഷ് സ്വാഗതവും മുൻ സെക്രട്ടറി അർച്ചന ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു. ഇൻകാസ് വനിതവിഭാഗം സെക്രട്ടറി മഞ്ജുഷ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.