ഉപാധികൾ യുക്തിരഹിതവും അപ്രായോഗികവുമെന്ന് ഖത്തർ

ദോഹ: സൗദി സഖ്യരാജ്യങ്ങൾ മുന്നോട്ട് വെച്ച് ഉപാധികൾ യുക്തിരഹിതവും അപ്രായോഗികവുമെന്ന് ഖത്തർ. ഈ ഉപാധികൾ ഖത്തറിന്‍റെ പരമാധികാരത്തെയും വിദേശ നയത്തെയും പരിമിതപ്പെടുത്തുന്നതാണെന്നും ഖത്തർ വക്താവ് അറിയിച്ചു. 

ഖത്തറിന് ഉചിതമായ ഉപാധികൾ മുന്നോട്ട് വെക്കണമെന്ന് യു.എസും ബ്രിട്ടനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ഉപാധികൾ അസ്വീകാര്യമാണെന്നും ഖത്തർ അഭിപ്രായപ്പെട്ടു. 

ഉപരോധം അവസാനിപ്പിക്കുന്നതിന്  സൗദിയും സഖ്യരാജ്യങ്ങളും കഴിഞ്ഞ ദിവസമാണ് അല്‍ ജസീറ ചാനല്‍ അടച്ചു പൂട്ടുന്നതടക്കമുള്ള 13 ഉപാധികൾ  മുന്നോട്ട് വെച്ചത്. പത്ത് ദിവസത്തിനകം ഇറാനുമായുള്ള ബന്ധം വിച്ഛേദിക്കുക, ദോഹയിലെ തുര്‍ക്കി സൈനിക കേന്ദ്രം അടച്ചു പൂട്ടുക തുടങ്ങിയവയാണ് മറ്റു പ്രധാന ഉപാധികൾ.  

 ഭീകര സംഘടനകളെ പിന്തുണക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള  ബന്ധം നിര്‍ത്തലാക്കിയത്. 

Tags:    
News Summary - Saudi-led demands not 'reasonable or actionable': Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.