ദോഹ: ഇരട്ട നികുതി ഒഴിവാക്കുന്നതിനും ഇരുരാജ്യങ്ങളിലെയും സര്‍ക്കാറുകള്‍ തമ്മിലുള്ള വരുമാന നികുതി സംബന്ധിച്ച സാമ്പത്തിക വെട്ടിപ്പ് തടയുന്നതിനുമുള്ള കരാര്‍ ഭേദഗതി ചെയ്യുന്ന ധാരണപത്രത്തിൽ ഖത്തറും ചൈനയും ഒപ്പുവെച്ചു. ദോഹയിലെ ജനറല്‍ ടാക്സ് അതോറിറ്റി ആസ്ഥാനത്തായിരുന്നു ചടങ്ങ്. പ്രോട്ടോകോള്‍ ജനറല്‍ ടാക്സ് അതോറിറ്റി പ്രസിഡൻറ് അഹമ്മദ് ബിന്‍ ഇസ്സ അല്‍ മുഹന്നദിയും ഖത്തറിലെ ചൈനീസ് അംബാസഡര്‍ ഴോ ജിയാനുമാണ് ഒപ്പുവെച്ചത്. ഖത്തര്‍ എയര്‍വേസ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അക്ബര്‍ അല്‍ ബാകിറും ചടങ്ങില്‍ പങ്കെടുത്തു.
ഇരട്ട നികുതി ഒഴിവാക്കുന്നതിനും സാമ്പത്തിക വെട്ടിപ്പ് തടയുന്നതിനുമുള്ള കരാര്‍ ഭേദഗതിയാണിത്. കരാർ ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലുള്ള സാമ്പത്തിക ബന്ധത്തെ ശക്തിപ്പെടുത്തുമെന്ന് അല്‍ മുഹന്നദി പറഞ്ഞു. ഖത്തറിെൻറ പ്രധാനപ്പട്ട വ്യാപാര പങ്കാളികളിലൊന്നാണ് ചൈന. ഇരുരാജ്യങ്ങളിലെയും നികുതി അധികാരികള്‍ തമ്മിലുള്ള സഹകരണം ഇരുരാജ്യങ്ങളും തമ്മിലുള്ള നിരവധി വാണിജ്യ, നിക്ഷേപങ്ങളില്‍ ഗുണപരമായ ഫലങ്ങള്‍ ഉണ്ടാക്കും. വിമാന ചരക്ക്, യാത്ര എന്നിവക്ക് ഖത്തര്‍ എയര്‍വേസിന് നികുതി ഇളവ് നൽകാനാവും.
നികുതിമേഖലയുമായി ബന്ധപ്പെട്ട് രാജ്യത്ത് നിരവധി പരിഷ്കാരങ്ങളാണ് വരുത്തുന്നത്. ഖത്തർ ജനറല്‍ ടാക്സ് അതോറിറ്റിയാണ് നടപടിക്ക് പിന്നിൽ.ഈ വർഷം അവസാനത്തോടെ രാജ്യത്ത് വാറ്റ് (മൂല്യവർധിത നികുതി) നടപ്പാക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഈയിടെ ഒപ്പുവെച്ച കരാർ പ്രകാരമാണിത്.
ജി.സി.സി മുന്നോട്ടുവെച്ച വാറ്റ് ചട്ടങ്ങൾക്കു ഖത്തർ നേരേത്തതന്നെ അംഗീകാരം നൽകിയിരുന്നു. വാറ്റ് നടപ്പിൽ വരുത്തുന്നതിനാവശ്യമായ അടിയന്തര സംവിധാനങ്ങളും നടപടികളും ഖത്തർ ജനറൽ ടാക്സ് അതോറിറ്റി ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. ഈ വർഷംതന്നെ വാറ്റ് നടപ്പാക്കുന്നതിനുള്ള സർക്കാർ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ലെന്നുമാണ് ഈ രംഗെത്ത വിദഗ്ധർ പറയുന്നത്.
ഈയിടെ ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഒപ്പുവെച്ച കരാർപ്രകാരം രാജ്യത്ത് ഉടൻ തന്നെ വാറ്റ് നടപ്പാക്കാനുള്ള സാധ്യതകളാണുള്ളത്. നിലവിലെ നികുതി സംവിധാനത്തിൽ ഖത്തർ വരുത്തിയ മാറ്റങ്ങളെല്ലാം സമീപഭാവിയിൽ തന്നെ ഖത്തറും വാറ്റ് നടപ്പാക്കുമെന്നാണ് സൂചന. കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികൾ നിലവിലെ വ്യാപാരം ശക്തിപ്പെടുത്തുന്നതിലേക്ക് സർക്കാറുകളെ നിർബന്ധിപ്പിക്കുന്നുണ്ട്. മേഖലയിൽതന്നെ ടാക്സ് റിട്ടേൺ, പെയ്മെൻറ് എന്നിവയുടെ കാലാവധി ദീർഘിപ്പിച്ച ആദ്യ സ് ഥാപനമായിരുന്നു ഖത്തറിലെ ജനറൽ ടാക്സ് അതോറിറ്റി. കൂടുതൽ വരുമാനം ലഭിക്കുന്നതായി ടാക്സ് അതോറിറ്റി വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇതിനാലാണ് വാറ്റ് നടപ്പാക്കാനുള്ള നടപടികൾ. ഇൻവെനിയോ ബിസിനസ് സൊലൂഷനുമായി സഹകരിച്ച് ഖത്തർ ജനറൽ ടാക്സ് അതോറിറ്റിയുടെ സമഗ്ര ഡിജിറ്റൽ ടാക്സ് അഡ്മിനിസ്േട്രഷൻ സംവിധാനവും ഈയടുത്ത് ആരംഭിച്ചിരുന്നു.
നിലവിലെ സേവനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്ത് 100 ശതമാനം സ്പർശന രഹിതമായ സംവിധാനമാക്കുന്നതാണ് പുതിയ പദ്ധതി. ഇതിനകംതന്നെ 58000 ടാക്സ്പേയേഴ്സ് പുതിയ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതിയ സംവിധാനത്തിൽ ആഴ്ചയിൽ എല്ലാദിവസവും 24 മണിക്കൂറും സേവനം ലഭ്യമാണ്.
ഖത്തറിലെ നികുതി അടക്കുന്നവർക്ക് പുതിയ അനുഭവം നൽകുന്ന സംവിധാനത്തിലൂടെ രാജ്യത്തെ ടാക്സ് അഡ്മിനിസ്േട്രഷൻ പൂർണമായും ആധുനികവത്കരിക്കാനും സാധിച്ചിട്ടുണ്ട്.കോവിഡ് മഹാമാരി വിതച്ച കടുത്ത പ്രതിസന്ധികൾക്കിടയിലും നേരേത്ത നിശ്ചയിച്ച പ്രകാരം തന്നെയാണ് ഡിജിറ്റലൈസേഷൻ പദ്ധതി മുന്നോട്ട് പോയത്.
കഴിഞ്ഞ വർഷം ജൂലൈയിൽ ആണ് ഡിജിറ്റലൈസേഷൻ പ്രക്രിയ ആരംഭിച്ചത്. പിന്നീട് ഇ-ഫയലിങ്, ഇ-പെയ്മെൻറ് എന്നിവയും ആരംഭിച്ചു. എക്സൈസ് ടാക്സ്, കോർപറേറ്റ് ഇൻകം ടാക്സ്, വിത്ഹോൾഡിങ് ടാക്സ്, കാപിറ്റൽ ഗൈൻസ് ടാക്സ് എന്നിവ കഴിഞ്ഞ നവംബറിലാണ് ഡിജിറ്റലൈസ് ചെയ്തത്. ഇതടക്കം നികുതിമേഖലയിലെ പുതിയ നടപടികളും ൈചനയുമായുള്ള കരാറും രാജ്യത്തിന് നേട്ടമാകുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.