പാരീസിലെ ഖത്തർ എംബസിയിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു

ദോഹ: പാരിസിലെ ഖത്തർ എംബസി സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ്​ സംഭവം. 44കാരനാണ്​ കൊല്ലപ്പെട്ടത്​. ഇതുമായി ബന്ധപ്പെട്ട്​ ഒരാൾ അറസ്റ്റിലായതായി ഖത്തർ നയതന്ത്ര കാര്യാലയവും പാരിസ്​ പ്രോസിക്യൂഷനും അറിയിച്ചു.

തിങ്കളാഴ്ച രാവിലെ 7.45ഓടെയായിരുന്നു സംഭവം. എംബസി കാര്യാലയത്തിലേക്ക്​ തള്ളിക്കയറാൻ ശ്രമിച്ച വ്യക്​തിയെ സുരക്ഷാ ജീവനക്കാർ തടഞ്ഞതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ മർദനത്തിലാണ്​ മരണം സംഭവിച്ചതെന്ന്​ 'ലെ പാരിസിയൻ' റിപ്പോർട്ട്​ ചെയ്തു. ​ആക്രമണത്തിന്​ എ​ന്തെങ്കിലും മാരകായുധം ഉപയോഗിച്ചതായി വ്യക്​തമല്ലെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രോസിക്യൂഷൻ ഓഫീസർ അറിയിച്ചു. സംഭവത്തിനു പിന്നാലെ എമർജൻസ്​ സർവീസ്​വിഭാഗം സുരക്ഷാ ജീവനക്കാരനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറിനുള്ളിൽ ​മരണപ്പെട്ടു.

സുരക്ഷാ ഉദ്യോഗസ്ഥന്‍റെ കൊലയിൽ ഖത്തർ എംബസി നടുക്കം രേഖപ്പെടുത്തി. ഹീനമായ കൃത്യത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായും, ഇരയുടെ കുടുംബത്തിന്‍റെ വേദനയിൽ പങ്കുചേരുന്നതായും എംബസി ട്വീറ്റ്​ ചെയ്തു.

Tags:    
News Summary - Security guard killed at Qatar embassy in Paris

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.