എയർ കാർഗോ കസ്റ്റംസ്​ പിടികൂടിയ നിരോധിത ഗുളികകളും ഉപകരണങ്ങളും

നിരോധിത ഗുളികകൾ പിടികൂടി

ദോഹ: പാചക ഉപകരണത്തിനുള്ളിൽ ഒളിപ്പിച്ച്​ രാജ്യത്തേക്ക്​ കടത്താൻ ശ്രമിച്ച നിരോധിത ഗുളികകളുടെ ശേഖരം എയർകാർഗോ വിഭാഗം പിടികൂടി. കേക്ക്​ നിർമാണത്തിനുള്ള ഉപകരണത്തിന്​ അകത്തായാണ്​ നിരോധിത 4060 ലിറിക്ക ഗുളികകള്‍ കണ്ടെത്തിയത്. പരിശോധനയില്‍ പിടിച്ചെടുത്ത ഗുളികകളുടെ ചിത്രങ്ങളും കസ്റ്റംസ് വകുപ്പ് ട്വിറ്ററില്‍ പങ്കുവെച്ചു.

നിരോധിത മരുന്നുകളും ലഹരിവസ്​തുക്കളും രാജ്യത്തേക്ക്​ കൊണ്ടുവരരുത്​ എന്ന്​ അധികൃത മുന്നറിയിപ്പുകൾക്കി​ടയിലാണ്​ അനധികൃത കടത്ത്​.

Tags:    
News Summary - Seized prohibited pills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.