ദോഹ: ഖത്തറിന്‍റെ ചാമ്പ്യൻ ക്ലബായ അൽ സദ്ദ് എഫ്.സി സ്റ്റാഫ് അംഗം കോഴിക്കോട് പയ്യോളി സ്വദേശി പി.പി. മൂസക്ക് ഫ്രണ്ട്സ് ഓഫ് കോഴിക്കോട് -'ഫോക് ഖത്തർ' യാത്രയയപ്പ് നൽകി. ഐ.സി.സി ഹാളില്‍ ഹാളിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്‍റ് ഫൈസല്‍ മൂസ അധ്യക്ഷ്യത വഹിച്ചു.
ഐ.സി.സി പ്രസിഡന്‍റ് പി.എൻ. ബാബുരാജന്‍ ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ അഡ്മിനും ഫോക് സ്പോര്‍ട്സ് വിഭാഗം രക്ഷാധികാരിയുമായ അബ്ദുല്‍ അസീസ്, കെ.കെ.വി. മുഹമ്മദ് അലി, അന്‍വര്‍ ബാബു, മുസ്തഫ എലത്തൂര്‍, ശരത് നായര്‍, അഡ്വ. റിയാസ് നറുവില്‍, റിയാസ് ബാബു, സാജിത് ബക്കര്‍, രഞ്ജിത്ത് ചാലില്‍, സമീര്‍ നരങ്ങോളി, സെനിത് കേളോത്ത്, സലീം കോയിശ്ശേരി, ബിജു, മുജീബ് കോയിശ്ശേരി, റിയാസ് മനാട്ട് എന്നിവര്‍ സംസാരിച്ചു. ഖത്തര്‍ സ്വദേശികളില്‍നിന്നും കളിക്കാരില്‍നിന്നും ലഭിച്ച പിന്തുണയും സ്നേഹവും മൂസ അനുസ്മരിച്ചു.
ഫുട്ബാള്‍ ഒഫീഷ്യല്‍സില്‍നിന്ന് ലഭിച്ച ആദരവ് പോലെതന്നെ തനിക്ക് എന്നും പ്രിയപ്പെട്ടതും ഓര്‍മയില്‍ സൂക്ഷിക്കാന്‍ പറ്റിയതുമാണ് സ്വന്തം ജില്ലക്കാരില്‍നിന്ന് ലഭിച്ച ആദരവെന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി വിപിന്‍ ദാസ് സ്വാഗതവും സെക്രട്ടറി സിറാജ് ചിറ്റാരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.