'ബി.ജെ.പിക്കെതിരെ പ്രതികരിക്കുന്നതില്‍ മുസ് ലിംലീഗിന് ചില പരിമിതികളുണ്ട്'

ദോഹ: ബി.ജെ.പിക്കെതിരെ പ്രതികരിക്കുന്നതില്‍ മുസ്ലിംലീഗിന് ചില പരിമിതികളുണ്ടെന്ന് മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ. എന്‍. ശംസുദ്ദീന്‍.  താനൂര്‍ മണ്ഡലം കെ.എം.സി.സി ദോഹയില്‍ സംഘടിപ്പിക്കുന്ന സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. മതേതരസമൂഹത്തിന്‍െറ പിന്തുണയോടെ മാത്രമേ ബി.ജെ.പി ഉയര്‍ത്തുന്ന പ്രശ്നങ്ങളെ തങ്ങള്‍ക്ക് നേരിടാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയതയും കലാപവും ഉണ്ടാക്കി നേട്ടമുണ്ടാക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. എന്നാല്‍, മുസ്ലിം ലീഗ് വിവേകപരമായും സമചിത്തതയോടെയുമാണ് ഓരോ കാര്യത്തെയും സമീപിക്കുന്നത്. ബി.ജെ.പിയുടെ ഭരണം ന്യൂനപക്ഷവിരുദ്ധ സമീപനങ്ങള്‍ പിന്തുടരുമ്പോള്‍ പ്രതികരിക്കുന്നതില്‍ ഭയമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബി.ജെ.പിയുടെ രീതിപോലെ പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും തങ്ങള്‍ക്കാകില്ല.

എന്നാല്‍, ഫാഷിസ്റ്റ് സമീപനങ്ങള്‍ക്കെതിരെ ജനാധിപത്യസമൂഹത്തിനൊപ്പം നിന്ന് ശക്തമായി തങ്ങള്‍ പ്രതികരിക്കുന്നുണ്ട്. സാകിര്‍ നായികിനെതിരായ നടപടിയില്‍ പാര്‍ട്ടി ശക്തമായ നടപടി എടുത്തത് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. എം.എം. അക്ബറിന്‍െറ പീസ് സ്കൂളിനെതിരെയുണ്ടായ നീക്കങ്ങള്‍ക്കെതിരെയും തങ്ങള്‍ ശക്തമായ നിലപാടാണ് എടുത്തത് -എന്‍. ശംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു.

Tags:    
News Summary - shamsudheen mla on bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.