?????????? ????????????? ??????????? ??????????

ഷോപ്പിങ്​ സുരക്ഷിതമാക്കാം, എല്ലാവർക്കും വേണ്ടി

ദോഹ: മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ഷോപ്പിംഗ് നടത്തിയതിന് ശേഷം വീടുകളിലേക്ക് മടങ്ങിയെത്തിയാൽ ചെയ്യേണ്ട നിർദേശങ്ങളുമായി വാണിജ്യ വ്യവസായ മന്ത്രാലയം. മന്ത്രാലയത്തി​െൻറ ട്വിറ്റർ പേജിലാണ് നിർദേശങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
•പാദരക്ഷകൾ വീടിന് പുറത്ത് അഴിച്ചുവെക്കുക
•കൈയുറകളും മാസ്​കും അഴിച്ചതിന് ശേഷം സുരക്ഷിതമായി ഉപേക്ഷിക്കുക
•ബാഗിനുള്ളിലെ വസ്​തുക്കൾ പുറത്തിട്ട് ബാഗ് സുരക്ഷിതമായി ഉപേക്ഷിക്കുക.
•കാനുകളും പ്ലാസ്​റ്റിക്, ഗ്ലാസ്​ ബോക്സുകളും ഉപയോഗിക്കുന്നതിന് മുമ്പായി സോപ്പുപയോഗിച്ച് വൃത്തിയാക്കുക. ഭക്ഷ്യ വസ്​തുക്കൾ ഉപയോഗിക്കുന്നതിന് മുമ്പായി ഫുഡ് ബോക്സുകൾ അണുനശീകരണം നടത്താവുന്നതാണ്.
•ബാഗുകൾ ഉപേക്ഷിച്ചതിന് ശേഷമോ കാനുകളും മറ്റും തുറന്ന് ഉപയോഗിച്ചതിന് ശേഷമോ കൈ 20–30 സെകൻഡ് നേരം സോപ്പുപയോഗിച്ച് വൃത്തിയാക്കുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യുക.
•പച്ചക്കറികളും പഴങ്ങളും വെള്ളത്തിലിട്ടോ വിനാഗിരി ലായനിൽ വെച്ചോ അണുനശീകരണം നടത്തുക. ഇലവർഗങ്ങൾ, പുതിന, മല്ലിച്ചപ്പ് പോലെയുള്ളവ 10–15 മിനുട്ട് വെള്ളത്തിലിട്ട് വെച്ചതിന് ശേഷം കഴുകി വൃത്തിയാക്കിയതിന് ശേഷം ഉപയോഗിക്കുക.
•ഷോപ്പിംഗിനുപയോഗിച്ച ബാഗുകളും കാനുകളും വെച്ച സ്​ഥലങ്ങളും ഭാഗങ്ങളും അണുനശീകരണം നടത്തുകയും ക്ലോറിൻ ലായനി ഉപ
യോഗിച്ച് ശുചീകരിക്കുക.
Tags:    
News Summary - shopping-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.