ദോഹ: ഖത്തർ പെട്രോളിയത്തിന്റെ പേര് ഖത്തർ എനർജിയാക്കാനുള്ള തീരുമാനത്തിന് ശൂറാ കൗൺസിലിെൻറ അംഗീകാരം. 1970ലെ ഖത്തർ പെട്രോളിയവുമായി ബന്ധപ്പെട്ട 10ാം നമ്പർ നിയമത്തിലെ ഭേദഗതിക്ക് കഴിഞ്ഞ ദിവസം സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് അംഗീകാരം നൽകിയത്.
കള്ളപ്പണത്തിനെതിരായും ഭീകരവാദത്തിനെതിരായ സാമ്പത്തിക പിന്തുണക്കെതിരായുമുള്ള 2019ലെ 20ാം നമ്പർ നിയമത്തിലെ ചില വകുപ്പുകൾ ഭേദഗതി ചെയ്യുന്ന 2021ലെ 19ാം നമ്പർ കരട് നിയമം ശൂറാ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തു. ചർച്ചകൾക്ക് ശേഷം വിശദ പഠനത്തിനായും റിപ്പോർട്ട് തയാറാക്കുന്നതിനുമായി കരട് നിയമം ശൂറാ കൗൺസിൽ, ലീഗൽ ആൻഡ് ലെജിസ്ലേറ്റിവ് സമിതിയിലേക്ക് റഫർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.