‘ഓ​ർ​മ​ക​ളി​ൽ സി​ദ്ദീ​ക്ക’ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ ഡ​യ​റ​ക്ട​ർ ലാ​ൽ ജോ​സ് സം​സാ​രി​ക്കു​ന്നു

ഓ​ർ​മ​ക​ളി​ൽനി​ന്നും മാ​യാ​തെ സി​ദ്ദീ​ഖ്

ദോ​ഹ: മ​ല​യാ​ളി സി​നി​മാ​സ്വാ​ദ​ക​ർ​ക്ക് എ​ന്നും ഓ​ർ​മ​യി​ൽ സൂ​ക്ഷി​ക്കാ​വു​ന്ന ഒ​രു​പി​ടി ചി​ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ച സം​വി​ധാ​യ​ക​ൻ സി​ദ്ദീ​ഖി​നെ ​ഓ​ർ​ത്ത് ഖ​ത്ത​റി​ലെ ആ​രാ​ധ​ക​ർ. ഇ​വ​ന്റോ​സ് മീ​ഡി​യ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ‘ഓ​ര്‍മ​ക​ളി​ല്‍ സി​ദ്ദീ​ക്ക’ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ല്‍ ഡ​യ​റ​ക്ട​ർ ​ലാ​ൽ​ജോ​സ് മു​ഖ്യാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ത്തു.

സി​നി​മ​യി​ലും പു​റ​ത്തും ത​ന്റെ ഗു​രു​സ്ഥാ​നീ​യ​നാ​യി​രു​ന്നു സി​ദ്ദീ​ഖെ​ന്ന് ലാ​ൽ ജോ​സ് പ​റ​ഞ്ഞു. എ​ക്കാ​ല​ത്തെ​യും സി​നി​മ​ക്കാ​ർ​ക്കും ആ​സ്വാ​ദ​ക​ർ​ക്കും മാ​തൃ​ക​യാ​ക്കാ​വു​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി​കൊ​ണ്ട് ലാ​ൽ ജോ​സ് പ​റ​ഞ്ഞു.

ഒ​ന്നാം ച​ര​മ​വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഐ.​സി.​സി അ​ശോ​ക ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ന്‍, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, ഐ.​എ​സ്.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഹാ​ദ് അ​ലി, മു​ന്‍ ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് പി.​എ​ന്‍. ബാ​ബു​രാ​ജ​ന്‍.

ഐ.​സി.​ബി.​എ​ഫ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​വി. ബോ​ബ​ന്‍, ഖ​ത്ത​ര്‍ ഇ​ന്‍കാ​സ് പ്ര​സി​ഡ​ന്റ് ഹൈ​ദ​ര്‍ ചു​ങ്ക​ത്ത​റ, ഫോ​ക് പ്ര​സി​ഡ​ന്റ് കെ.​കെ. ഉ​സ്മാ​ന്‍, ന​ട​നും നി​ര്‍മാ​താ​വു​മാ​യ ച​ന്ദ്ര​മോ​ഹ​ന്‍ പി​ള്ള, ഇ​വ​ന്റോ​സ് മീ​ഡി​യ ഡ​യ​റ​ക്ട​ര്‍ ഫെ​മി​ന എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ത​ൻ​സീം കു​റ്റ്യാ​ടി സ്വാ​ഗ​ത​വും വ​ർ​ഗീ​സ് വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു. അ​രു​ണ്‍ പി​ള്ള പ്ര​വീ​ണ്‍ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​നാ​യി.

Tags:    
News Summary - Siddique never fades from memory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.