ലോ​ക പാ​രാ​മോ​ട്ടോ​ർ എ​ൻ​ഡു​റ​ൻ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി​യ ഖ​ത്ത​ർ ടീം

വേ​ൾ​ഡ് പാ​രാ​മോ​ട്ടോ​ർ: ഖ​ത്ത​റി​ന് വെ​ള്ളി

ദോ​ഹ: ബ്രി​ട്ട​നി​ൽ ന​ട​ന്ന ലോ​ക പാ​രാ​മോ​ട്ടോ​ർ എ​ൻ​ഡു​റ​ൻ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ള്ളി മെ​ഡ​ല​ണി​ഞ്ഞ് ഖ​ത്ത​റി​ന്റെ പാ​രാ​മോ​ട്ടോ​ർ ടീം. 17 ​​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 92ലേ​റെ പൈ​ല​റ്റു​മാ​ർ ത​ങ്ങ​ളു​ടെ ആ​കാ​ശ​പ്പ​റ​ക്ക​ലി​ലെ മി​ക​വ് പ്ര​ക​ടി​പ്പി​ച്ച ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഖ​ത്ത​ർ എ​യ​ർ​സ്​​പോ​ർ​ട്സ് ക​മ്മി​റ്റി​ക്കു കീ​ഴി​ലാ​ണ് ടീം ​മാ​റ്റു​ര​ച്ച​ത്.

ഓ​വ​റോ​ൾ ടീം ​വി​ഭാ​ഗ​ത്തി​ലാ​ണ് മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ ഖ​ത്ത​രി സം​ഘം മു​ന്നി​ലെ​ത്തി​യ​ത്. ഖ​ത്ത​റി​ന്റെ ത​ന്നെ ഹ​യാ​ൻ അ​ൽ ഹി​ബാ​ബി പി.​എ​ൽ വ​ൺ കാ​റ്റ​ഗ​റി​യി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി. വി​ജ​യി​ക​ളെ ക്യു.​എ.​എ​സ്.​സി അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - World Paramotor- Silver for Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.