ദോഹ: ഫാൽക്കൺ പക്ഷികളുടെയും വേട്ടയുടെയും കഥകൾ പറയുന്ന സ്റ്റാമ്പ് പ്രദർനശവും അറബിക് കാലിഗ്രഫി പ്രദർശനവുമായി കതാറ. ബുധനാഴ്ചയാണ് വേറിട്ട പ്രദർശനത്തിന് കതാറ സാംസ്കാരിക കേന്ദ്രം വേദിയാകുന്നത്. ബിൽഡിങ് 22ലാണ് ഫാൽക്കൺ പക്ഷികളും ഫാൽക്കൺ വേട്ടക്കുപയോഗിക്കുന്ന ഉപകരണങ്ങളും പ്രമേയമായ സ്റ്റാമ്പുകളുടെ പ്രദർശനം സംഘടിപ്പിക്കുന്നത്.
സെപ്റ്റംബർ രണ്ടാം വാരം ആരംഭിക്കുന്ന സുഹൈൽ അന്താരാഷ്ട്ര ഫാൽക്കൺ പ്രദർശനത്തിന്റെ ഭാഗമായാണ് സ്റ്റാമ്പ് ശേഖരണങ്ങളുടെ പ്രദർശനമൊരുക്കുന്നത്. ബിൽഡിങ് 18ൽ സുഡാനീസ് ചിത്രകാരൻ ഉസ്മാൻ വാഖിയാലയുടെ അറബിക് കാലിഗ്രഫി പ്രദർശനവും അരങ്ങേറും. 2007ൽ അന്തരിച്ച ലോകപ്രശസ്ത കലാകാരനാണ് ഉസ്മാൻ വാഖിയാല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.