ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസി അപെക്സ് ബോഡി ആയ ഇന്ത്യന്‍ കള്‍ചറല്‍ സെൻറര്‍ ഉപദേശക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി സിദ്ദീഖ് പുറായിലിന് ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ സ്വീകരണം നല്കി. ഐ.സി.സി ഹാളിൽ വെച്ച് നടന്ന സ്വീകരണം പരിപാടി ഇൻകാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് സമീർ ഏറാമല ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കെ.കെ. രമ എം.എൽ.എ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. ധനീഷ് ലാൽ, കോഴിക്കോട് ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് തുടങ്ങിയവർ സൂമിലൂടെ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ഒ.ഐ.സി.സി ഗ്ലോബൽ വൈസ് പ്രസിഡൻറ് കെ.കെ ഉസ്മാൻ സിദ്ധീഖ് പുറായിലിനെ പൊന്നാട അണിയിച്ചു. ജില്ല കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് സുരേഷ് ബാബു മെമെേൻറാ സമര്‍പ്പിച്ചു. ജില്ല പ്രസിഡൻറ് അഷ്റഫ് വടകരയുടെ അധ്യക്ഷതയില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ജനറൽ സെക്രട്ടറി അബ്ബാസ് സി.വി സ്വാഗതവും, ട്രഷറർ ഹരീഷ് കുമാര്‍ നന്ദിയും പറഞ്ഞു. ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ വിപിന്‍ മേപ്പയൂര്‍, സിറാജ് പാലൂര്, കരീം നടക്കല്‍, കുഞ്ഞമ്മദ് കൂരളി, നൗഷാദ് കോവിലത്ത്, ബാബു നമ്പിയത്ത്, അസീസ് പുറായിൽ, സിദ്ദീഖ് സി.ടി, ശാഹിദ് നാദാപുരം തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.