ദോഹ: ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ ‘എസ്.ഐ.എസ് ബിനാലെ 2023‘എന്ന പേരില്‍ എക്സിബിഷന് സംഘടിപ്പിച്ചു. വായനക്ക് പ്രാധാന്യം നല്‍കുന്നതിനായി ശാന്തിനികേതന്‍ സ്കൂളിൽ ആരംഭിച്ച ഡ്രോപ് എവരിതിങ് ആൻഡ് റീഡ് (ഡി.ഇ.എ.ആർ) പ്രോജക്ടിന്റെ ഭാഗമായാണ് എക്സിബിഷന്.
വിവിധ ഗ്രാഫിക് കഥകൾ, സംഗ്രഹം, കാർട്ടൂൺ കഥാപാത്രങ്ങൾ, രചയിതാക്കൾ, ആഖ്യാനങ്ങൾ, കവിതകൾ എന്നിവയില്‍ വിദ്യാർഥികള്‍ക്കുള്ള പ്രതിഭയാണ് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചത്. വിദ്യാർഥികള്‍ സ്വയം തയാറാക്കിയ ചിത്രങ്ങള്‍ ആലേഖനം ചെയ്ത കഥാപുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും സ്വന്തം ഭാഷയില്‍ അവ വിശദീകരിക്കുകയും ചെയ്തു.
പ്രശസ്ത ആംഗലേയ സാഹിത്യകാരന്മാരായ റോബർട്ട് ഫ്രോസ്റ്റ്, ജോൺ കീറ്റ്സ്, റുഡ്യാർഡ് കിപ്ലിങ്, സിൽവിയ പ്ലാത്ത് എന്നിവരുടെ ചിത്രങ്ങളും കൃതികളും പ്രദര്‍ശിപ്പിച്ചു. വില്യം ഷേക്സ്പിയറിന്റെ രചനകളുടെ ദൃശ്യാവിഷ്കാരങ്ങളും ബീര്‍ബല്‍ കഥകള്‍ പോലുള്ള നാടോടിക്കഥകളുടെ ആവിഷ്കാരങ്ങളും ആകര്‍ഷണീയതയായി. അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷാചരണത്തിന്റെ ഭാഗമായി ചെറുധാന്യങ്ങള്‍, ചെറുധാന്യങ്ങള്‍ ഉപയോഗിച്ചുള്ള കബാബ്, പായസം എന്നിവ പ്രദര്‍ശിപ്പിച്ചു.
വിദ്യാർഥികളുടെ ജിജ്ഞാസ, നിർമാണചാതുരി തുടങ്ങിയ ഗുണങ്ങളെ പ്രോത്സാഹിപ്പിക്കാനായി ലൈവ് മോഡലുകള്‍, പോസ്റ്ററുകള്‍, ഹോം സെക്യൂരിറ്റി സിസ്റ്റം എന്നിവ പ്രദര്‍ശിപ്പിച്ചു.സംഗീതവും നൃത്തവും സമ്മേളിച്ച അത്യാകര്ഷക പ്രദര്‍ശനമായിരുന്നു ഭൂപ്രകൃതി ദൃശ്യങ്ങള്‍, ഛായാചിത്രങ്ങള്‍, പെയിന്റിങ്ങുകള്‍ എന്നിവ ഉൾപ്പെട്ട വാക് ഇന്‍ ആര്‍ട്ട് ഗാലറി. കരകൗശലവസ്തുക്കളുടെ പ്രദര്‍ശനം, റോബോട്ടിക് കാറുകള്‍, എ.ടി.എം ടച്ച് സെന്‍സര്‍ പ്രോജക്ടുകള്‍, ലൊക്കേഷന്‍ ട്രാക്കര്‍, ടിക് ടാക് ടോ ഗെയിംസ് അടക്കമുള്ള മൊബൈല്‍ ആപ്പുകള്‍ എന്നിവ എക്സിബിഷന്റെ ആകര്‍ഷണമായിരുന്നു.നിർമിതബുദ്ധിയുടെയും എന്‍ജിനീയറിങ് ഗ്രാഫിക്സിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള വെബ് ആപ്പുകളുടെ പ്രദര്‍ശനവുമുണ്ടായിരുന്നു. കല, ശാസ്ത്രം, സാഹിത്യം, സാംസ്കാരികമൂല്യങ്ങള് എന്നിവ കോര്‍ത്തിണക്കി വിദ്യാർഥികളും അധ്യാപകരും ചേര്‍ന്നൊരുക്കിയ പ്രദര്‍ശനം വിജ്ഞാനപ്രദമായിരുന്നു.
ഖത്തര്‍ മന്ത്രാലയത്തിലെ വിശിഷ്ടാതിഥികള്‍, സ്കൗട്ട് ആൻഡ് ഗൈഡ്സ്, അഹമ്മദ് ഖമീസ് ബി അൽ യൂസുഫ് (സ്കൗട്ട് ആക്ടിവിറ്റീസ് കൺസൽട്ടന്റ്), മുന ജുമാഹ് അൽ മൻസൂരി (ആദ്യ സ്കൗട്ട് പ്രവർത്തന വിദഗ്ധൻ), പരംജിത് ബുള്ളർ (സ്കൗട്ട് ആൻഡ് ഗൈഡ്സ് എക്സ്പാറ്റ് കോഓഡിനേറ്റർ), പ്രിന്‍സിപ്പല്‍ പമീലഘോഷ്, മാനേജ്മെന്റ് അംഗങ്ങളായ അൻവർ ഹുസൈൻ, മുഹ്സീർ അബ്ദുല്ല, ഇ. അർഷാദ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.