ദോഹ: രാജ്യത്ത് ഹോം ക്വാറൻറീൻ നിർദേശങ്ങൾ ലംഘിച്ചതിന് ആറുപേരെ കൂടി അറസ്റ്റ് ചെയ്തു. പൊതുജനാരോഗ്യ വകുപ്പ് അധികാരികൾ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ലംഘിച്ചവരെയാണ് സുരക്ഷ വകുപ്പ് അറസ്റ്റ് ചെയ്തത്. പൊതുസുരക്ഷ ഉറപ്പാക്കുന്നതിെൻറയും കോവിഡ് വ്യാപനം തടയുന്നതിെൻറയും ഭാഗമായാണ് നടപടി.
സൽമാൻ അഹ്മദ് യൂസുഫ് ഹസൻ അൽ ഉബൈദലി, അലി മുഹമ്മദ് അലി ജാസ്മി, അഹ്മദ് റിഫാത് മുഹമ്മദ് അബുദുൻയ, അബ്ദുല്ല മുഹമ്മദ് ഹമദ് അൽ അംയാ അൽ ഹിനൈതിം, സാലിം ജാബിർ ഹമദ് ഹഫാർ അൽ ഖരീൻ, മുഹമ്മദ് അഹ്മദ് ഇബ്റാഹിം ദഅലൂജ് അൽ കുബൈസി എന്നിവരെയാണ് സുരക്ഷ വകുപ്പ് അറസ്റ്റ് ചെയ്തത്.
ക്വാറൻറീൻ ലംഘിച്ചതിന് അറസ്റ്റ് ചെയ്തവരെ പബ്ലിക് േപ്രാസിക്യൂഷനിലേക്ക് റഫർ ചെയ്തിട്ടുണ്ട്. രാജ്യത്തെ പൗരന്മാരും താമസക്കാരും ക്വാറൻറീൻ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സ്വന്തം സുരക്ഷയോടൊപ്പം പൊതുസുരക്ഷയും ഉറപ്പാക്കണമെന്നും അധികൃതർ പൊതുജനങ്ങളോടാവശ്യപ്പെട്ടു. നിയമം ലംഘിക്കുന്നവർ കടുത്ത നിയമനടപടികൾക്ക് വിധേയമാകേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.