ദോഹ: ദക്ഷിണ കേരള എക്സ്പാറ്റ്സ് അസോസിയേഷനും (സ്കിയ) റിയാദ മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്കിയ മുൻ പ്രസിഡൻറ് അബ്ദുൽ സലാം ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻറ് അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. റിയാദ മെഡിക്കൽ സെന്റർ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അബ്ദുൽ കലാം മുഖ്യപ്രഭാഷണം നടത്തി. ഡോ. മുബീന ആരോഗ്യ ബോധവത്കരണ പ്രഭാഷണം നടത്തി. ഐ.സി.സി പ്രസിഡൻറ് മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡൻറ് ഷാനവാസ് ബാവ, സിദ്ദീഖ് സൈനുദ്ദീൻ, നാസർ അടൂർ, സുധീർ, അൽത്താഫ് തുടങ്ങിയവർ സംസാരിച്ചു.
ഐ.സി.ബി.എഫ് ഇൻഷുറൻസ് കോഓഡിനേറ്റർ അബ്ദുൽ റഊഫ് കൊണ്ടോട്ടി പദ്ധതി വിശദീകരിച്ചു. ക്യാമ്പിൽ നിരവധി പേർ ഇൻഷുറൻസിന്റെ ഭാഗമായി. ഹമദ് മെഡിക്കൽ കോർപറേഷൻ ഓർഗൻ ഡൊണേഷൻ സെൻറർ പ്രതിനിധി പ്രതിഭ അവയവദാനത്തിന്റെ പ്രാധാന്യവും നടപടിക്രമങ്ങളും വിശദമാക്കി. എച്ച്.എം.സി കൗണ്ടർ വഴി 41 പേർ അവയവദാന രജിസ്ട്രേഷൻ നടത്തി. സ്കിയ-റിയാദ മെഡ് കാർഡ് ഡോ. അബ്ദുൽ കലാം, സ്കിയ മുതിർന്ന അംഗങ്ങളായ അസുവർ അൻസാരി, അഷ്റഫ് ജമാൽ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. അബ്ദുൽ കരീം ലബ്ബ, സഈദ് മുഹമ്മദ്, അസീം, നജീം ഇസ്മായീൽ, നിസാമുദ്ദീൻ, അബ്ദുൽ സമദ്, നൗഷാദ്, ഷാജി കരുനാഗപ്പള്ളി, നിസാം നജീം, ഷാനവാസ്, ഷാജഹാൻ, സഹീർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ ഫറൂഖ് സമദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.