ദോഹ: പുകവലി നിർത്താൻ ആഗ്രഹിക്കുന്നവർക്ക് ഹമദിെൻറ പുകവലി രഹിത ക്ലിനിക്കിലെ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്താം. ഇതിനായി 40254981, 40254983 നമ്പറുകളിൽ വിളിക്കാം. പുകവലി ശീലമാക്കിയവര്‍ക്ക് അത് വേഗത്തില്‍ അവസാനിപ്പിക്കുക എളുപ്പമല്ല, ശക്തമായ മനസ്സാന്നിധ്യവും പരിശ്രമവും ത്യാഗസന്നദ്ധതയുമുണ്ടെങ്കിലേ ഇത് സാധ്യമാകൂ.
ഇതിനായി ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തണം. പുകവലി ഉപേക്ഷിക്കാന്‍ താല്പര്യമുള്ളവര്ക്ക് ഹമദിൽ കൃത്യമായ ആരോഗ്യപരിചരണം ഉറപ്പാക്കും. ആദ്യഘട്ടമെന്നത് ലജ്ജയോ മടിയോ കൂടാതെ ആരോഗ്യവിദഗ്ധെൻറ ഉപദേശം തേടുകയെന്നതാണ്. വ്യായാമം, ധാരാളം വെള്ളം കുടിക്കല്‍, പുകവലിക്കാരുടെ സാമീപ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കല്‍ എന്നിവയിലൂടെ പുകവലി ഉപേക്ഷിച്ചുതുടങ്ങാനാകും. പുകവലി ഉപേക്ഷിക്കുന്നതില്‍ പ്രധാന തടസ്സങ്ങളിലൊന്ന് ശീഷയാണ്. ഹുക്കപൈപ്പ് കഫേകളിലും ശീഷ കഫേകളിലും പോകുന്നത് ഒഴിവാക്കണം. പുകവലി ഒട്ടനവധി ഹൃദയാരോഗ്യപ്രശ്നങ്ങള്ക്കും മറ്റും കാരണമാകുന്നുണ്ട്.
സിഗററ്റ് പുകയില്‍ അർബുദത്തിന് കാരണമാകുന്ന 45ലധികം വിഷപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. പുകവലിക്കെതിരെ ജാഗ്രത പാലിക്കണം. പുകവലിക്കുന്നവരുടെ ചുറ്റുമുള്ളവര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകും. പ്രതിവര്‍ഷം ഹൃദയസംബന്ധമായ നിരവധി മരണങ്ങള്‍ക്ക് ഇത്തരത്തിലുള്ള നേരിട്ടല്ലാത്ത പുകവലി (സെക്കന്‍ഡ്ഹാന്‍ഡ് സ്മോക്ക്) കാരണമാകുന്നുണ്ട്.
പുകയിലയുടെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിനും പൂർണമായും നിർത്തലാക്കുന്നതിനും എച്ച്.എം.സിക്ക് കീഴിലുള്ള ടുബാക്കോ കൺേട്രാൾ സെൻറർ വൈവിധ്യമാർന്ന സേവനങ്ങളാണ് നൽകുന്നത്. ഇതിൽ തെറപ്പറ്റിക് കൗൺസിലിങ്, മെഡിക്കേഷൻ തെറപ്പി, ബിഹേവിയറൽ തെറപ്പി, ലേസർ തെറപ്പി എന്നിവയെല്ലാം ഉൾപ്പെടും. ടുബാകോ കൺേട്രാൾ സെൻററുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് 5080 0959 നമ്പറിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.