ദോഹ: ഐ.സി.ബി.എഫ് ഡമാസ് ഇസ്‌ലാമിക് ഇൻഷുറൻസുമായി സഹകരിച്ച് നടത്തുന്ന പ്രവാസി ലൈഫ് ഇൻഷൂറൻസ് പദ്ധതിയിൽ അംഗങ്ങളാകുന്നതിന് ജനങ്ങളെ ബോധവൽക്കരിക്കാനായി ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം ഇൻഷുറൻസ് സ്‌കീം എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിച്ചു.
കഴിഞ്ഞ ദിവസം നുഐജയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യൻ കമ്മ്യൂണിറ്റി സെന്റർ ഹാളിൽ നടന്ന പരിപാടിയിൽ സോഷ്യൽ ഫോറം പ്രസിഡന്റ് അയ്യൂബ് ഉള്ളാൾ ഐ.സി.ബി.എഫ് പ്രസിഡന്റ് വിനോദ് നായർക്ക് ഇൻഷൂറൻസ് ഫോമുകൾ നൽകി ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫ് ഇൻഷുറൻസിനെ കുറിച്ച് സോഷ്യൽ ഫോറം വൈസ് പ്രസിഡന്റ് അബ്ദുൽ സലാം കുന്നുമ്മൽ വിശദീകരിച്ചു. ഡ്രൈവിന്റെ ഭാഗമായി 250 പേർ ഇൻഷൂറൻസ് പദ്ധതിയിൽ അംഗത്വമെടുത്തു.
ഡോക്ടർ ഓഫ് മെഡിസിൻ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ഡോ. ഫാത്തിമ റയീസയെ ചടങ്ങിൽ അനുമോദിച്ചു.ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗെലു ഡോ. ഫാത്തിമ റയീസയ്ക്ക് ഉപഹാരം നൽകി.
പരിപാടിയിൽ സ്ലീപ്പിങ് ഡിസോർഡർ എന്ന വിഷയത്തിൽ ഡോ. സഫ്‌വാൻ അഹ്‌മദ് ക്ലാസെടുത്തു. സോഷ്യൽ ഫോറം പ്രസിഡന്റ് അയ്യൂബ് ഉള്ളാൾ, ഐ.സി.ബി.എഫ് പ്രസിഡന്റ് വിനോദ് നായർ, ഐ.സി.സി വൈസ്പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗെലു, എ.എം.യു അലുംനി ഖത്തർ പ്രസിഡന്റ് ഡോ. സയിദ് ജാഫ്രി, ഡോ. ഫാത്തിമ റയീസ എന്നിവർ സംസാരിച്ചു.
കെ.എം.സി.എ പ്രസിഡന്റ് ഫയാസ് അഹ്‌മദ്, എസ്.കെ.എം.ഡബ്യു.എ പ്രസിഡന്റ് അബ്ദുൽ റസാഖ്, ഹൈലാന്റ് ഇസ്‌ലാമിക് ഫോറം പ്രസിഡന്‍റ് ഷഫാഖാത്ത്, ഹിദായ ഫൗണ്ടേഷൻ മുൻ പ്രസിഡന്റ് അഹ്‌മദ് സയീദ് അസ്സാദി, ഫാമിലി ഫ്രണ്ട് സർക്കിൾ വൈസ് പ്രസിഡന്‍റ് ആഗാ ഖാൻ തുടങ്ങിയവർ സംബന്ധിച്ചു. സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി ഉസ്മാൻ മുഹമ്മദ് സ്വാഗതവും സെക്രട്ടറി ഉസാമ അഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.