ദോഹ: അബൂസംറ അതിർത്തി വഴി ഖത്തറിലേക്ക് പ്രവേശിക്കുന്നവർക്ക് നടപടികൾ എളുപ്പമാക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം നിലവിൽ വന്നു. www.ehteraz.gov.qa എന്ന സൈറ്റിലാണ് ഇതിനായി രജിസ്റ്റർ ചെയ്യേണ്ടത്. യാത്രക്ക് 72 മണിക്കൂറിനുള്ളിൽ ഇതിൽ രജിസ്റ്റർ ചെയ്യണം. ഖത്തറിൽ എത്തുന്നതിന് ആറുമണിക്കൂർ മുെമ്പങ്കിലും രജിസ്റ്റർ ചെയ്തിരിക്കണമെന്നും നിബന്ധനയുണ്ട്. അതിർത്തിയിൽ നടപടികൾ എളുപ്പമാക്കാനും വേഗത്തിൽ പൂർത്തീകരിക്കാനും ഇതിലൂടെ കഴിയും. നിലവിൽ അബൂസംറ കര അതിർത്തി വഴി എത്തുന്നവർക്കായാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സൈറ്റിൽ കയറുന്നതിനുമുമ്പ് വേണ്ട വിവരങ്ങൾ നൽകി പുതിയ യൂസർ െനയിം ഉണ്ടാക്കണം.
'Submit new application' എന്ന വിൻഡോവിൽ ക്ലിക്ക് ചെയ്താണ് പുതിയ അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഖത്തറിൽ എത്തുന്ന തീയതി, യാത്രക്കാരുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ ചേർക്കണം.
ഖത്തരി സ്വദേശികളും താമസക്കാരും ഖത്തർ ഐഡി കാർഡ് നമ്പർ ചേർക്കണം. ജി.സി.സി പൗരന്മാർ പാസ്പോർട്ട് നമ്പറാണ് നൽകേണ്ടത്. സന്ദർശകർക്ക് വിസ നമ്പറും പാസ്പോർട്ട് നമ്പറും നിർബന്ധമായും ചേർക്കണം.
ആരോഗ്യസംബന്ധമായ കാര്യങ്ങളും നൽകണം. കോവിഡ് വാക്സിൻ സ്വീകരിച്ചതിൻെറ ദിവസം, ഏത് വാക്സിൻ ആണ് സ്വീകരിച്ചത്, കോവിഡ് മുക്തർക്ക് ഏതു ദിവസമാണ് രോഗം ഭേദമായത് തുടങ്ങിയ വിവരങ്ങളും സൈറ്റിൽ ചേർക്കണം.
പാസ്പോർട്ടിൻെറ കോപ്പി, വാക്സിനേഷൻ സർട്ടിഫിക്കറ്റിൻെറ കോപ്പി, പി.സി.ആർ. നെഗറ്റിവ് സർട്ടിഫിക്കറ്റിൻെറ കോപ്പി എന്നിവ നൽകണം. വാക്സിൻ എടുക്കാത്തവരാണെങ്കിലോ കോവിഡ് ഭീഷണി കൂടുതലുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവരോ ആണെങ്കിൽ ഹോട്ടൽ ക്വാറൻറീൻ റിസർവേഷൻെറ കോപ്പിയും അപേക്ഷയോടൊപ്പം അടക്കം ചെയ്യണം.
ജി.സി.സി രാജ്യങ്ങളിലെ പൗരൻമാർ, അവരുടെ കുടുംബാംഗങ്ങൾ, താമസക്കാർ, അവരുടെ വീട്ടുജോലിക്കാർ എന്നിവർ വാക്സിൻ എടുത്താണ് വരുന്നതെങ്കിൽ അവർക്ക് ഖത്തറിൽ ക്വാറൻറീൻ വേണ്ട. ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം അംഗീകരിച്ച പട്ടികയിലുള്ള വാക്സിൻ രണ്ടു ഡോസും സ്വീകരിച്ചവരാകണം ഇത്. ഇവരുടെ കൈവശം മുൻകൂർ കോവിഡ് നെഗറ്റിവ് ഫലം ഉണ്ടായിരിക്കണം. അതത് രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയം അംഗീകരിച്ച ലാബുകളിൽനിന്നുള്ള യാത്ര പുറെപ്പടുന്നതിന് 72 മണിക്കൂർ മുമ്പുള്ള പരിശോധനഫലം ആയിരിക്കണം ഇത്. കോവിഡ് വാക്സിൻ രണ്ടുഡോസും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ് ഖത്തറിൽ എത്തുന്നവർക്കാണ് ഇളവ്. യാത്രക്കാർ വാക്സിൻ സ്വീകരിച്ചതിൻെറ ഔദ്യോഗിക രേഖ കാണിക്കണം.
ഈ മാനദണ്ഡങ്ങൾ പാലിക്കാത്തവർ ഖത്തറിൽ എത്തിയാലുടൻ ഏഴുദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറൻറീനിൽ പ്രവേശിക്കണം. ഡിസ്കവർ ഖത്തറിൻെറ ഓൺലൈൻ പോർട്ടൽ വഴി ബുക്ക് െചയ്തതായിരിക്കണം ഇത്. യാത്ര പുറെപ്പടുന്നതിന് മുമ്പ് തന്നെ നിബന്ധനകൾ പാലിച്ച് ക്വാറൻറീൻ ഹോട്ടൽ ബുക്ക് െചയ്തിരിക്കണം. ഖത്തറിൽ എത്തുേമ്പാൾ ഇഹ്തിറാസ് ആപ്പിൻെറ സ്റ്റാറ്റസ് മഞ്ഞനിറം ആയിരിക്കുകയും വേണം. വാക്സിൻ എടുത്ത രക്ഷിതാക്കൾക്കൊപ്പം വരുന്ന കുട്ടികൾ വാക്സിൻ എടുക്കാത്തവർ ആെണങ്കിൽ അത്തരം കുട്ടികൾക്കും ഏഴുദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണ്. എന്നാൽ, രക്ഷിതാക്കളിൽ ഒരാൾക്ക് ക്വാറൻറീൻ ഒഴിവാകും.
മറ്റേയാൾക്ക് കുട്ടികൾക്കൊപ്പം ക്വാറൻറീനിൽ കഴിയാനാകും. എന്നാൽ, കുട്ടികളുെട കൂടെ രക്ഷിതാക്കൾക്ക് മാറിമാറി നിൽക്കാൻ കഴിയില്ല. ഖത്തറിൽ എത്തുന്ന എല്ലാവർക്കും ഖത്തരി സിം കാർഡ് ഉണ്ടായിരിക്കണം. ഇവരുടെ മൊബൈൽ ഫോണുകളിൽ ഇഹ്തിറാസ് ആപ് ഇൻസ്റ്റാൾ ചെയ്തിരിക്കുകയും വേണം.
കോവിഡ് വാക്സിൻ സ്വീകരിച്ച പൗരന്മാർക്ക് സൗദി അറേബ്യ അന്താരാഷ്ട്ര യാത്രകൾക്ക് അനുമതി നൽകിയതോടെ ഖത്തറിലേക്ക് സൗദികളുടെ ഒഴുക്കാണ്. ഒരുവർഷത്തിന് ശേഷം അടുത്തിടെയാണ് വാക്സിൻ സ്വീകരിച്ചവർക്ക് രാജ്യംവിടാനും തിരിച്ചുവരുേമ്പാൾ ക്വാറൻറീൻ അടക്കമുള്ള നടപടികളിൽ സൗദി ഇളവ് അനുവദിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.