ദോഹ: നട്ടെല്ല് സംബന്ധമായ ചികിത്സക്ക് അത്യാധുനിക സാങ്കേതികവിദ്യകളോടെ പുതിയ സ്പൈനൽ ഡികംപ്രഷൻ ക്ലിനിക് ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ റുമൈല ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു.
പുരുഷ ഫിസിയോതെറപ്പി വിഭാഗത്തിലാണ് പുതിയ ക്ലിനിക് ആരംഭിച്ചത്. എച്ച്.എം.സി ജെറിയാട്രിക്സ് ആൻഡ് ലോങ് ടേം കെയർ ഡിപ്പാർട്മെന്റ് ഡെപ്യൂട്ടി ചീഫും റുമൈല ആശുപത്രി സി.ഇ.ഒ, മെഡിക്കൽ ഓഫിസറുമായ ഡോ. ഹനാദി അൽ ഹമദിന്റെ മേൽനോട്ടത്തിലാണ് ക്ലിനിക് തുറന്നത്.
രോഗികളുടെ വിട്ടുമാറാത്ത കഴുത്തുവേദനയും നടുവേദനയും ചികിത്സിക്കുന്നതിനും രോഗശാന്തി നിരക്ക് മെച്ചപ്പെടുത്താനും ക്ലിനിക്കിലെ അത്യാധുനിക സാങ്കേതികവിദ്യയോടെയുള്ള ചികിത്സ സഹായിക്കുമെന്ന് എച്ച്.എം.സി ക്ലിനിക്കൽ സർവിസസ് ആൻഡ് റിഹാബിലിറ്റേഷൻ അസി. എക്സിക്യൂട്ടിവ് ഡയറക്ടർ നൂറ അൽ മദാഹ്ക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.