ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ‘കളിയിൽ അൽപം കാര്യം’ എന്ന പേരിൽ വേറിട്ട ആഘോഷ പരിപാടികളുമായി കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി. മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകൾ തമ്മിൽ വിവിധങ്ങളായ മത്സരങ്ങൾക്കൊപ്പം സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള മത്സര പരിപാടികളും സംഘടിപ്പിച്ചു.
ഭൂകമ്പത്തിന്റെ കെടുതിയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന സിറിയ, തുർക്കിയ രാജ്യങ്ങൾക്ക് സഹായകമായി കമ്മിറ്റി ഒരുക്കിയ ‘കലക്ഷൻ പോയന്റി’ലേക്ക് അംഗങ്ങളിൽനിന്ന് അവശ്യസാധനങ്ങൾ ശേഖരിക്കുന്നതിന്റെ ഉദ്ഘാടനം കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് സാം ബഷീർ മണ്ഡലം പ്രസിഡന്റ് അൻവർ കാടങ്കോടിന് നൽകി നിർവഹിച്ചു
സമാഹരിച്ച അവശ്യവസ്തുക്കൾ ഖത്തർ ചാരിറ്റിക്ക് പ്രസിഡന്റ് അൻവർ കാടങ്കോട്, ജനറൽ സെക്രട്ടറി മുസ്തഫ തെക്കേക്കാട്, ട്രഷറർ ആബിദ് ഉദിനൂർ, എ.വി. റാഷിദ്, ഇസ്ഹാഖ് ആയിറ്റി എന്നിവർ ചേർന്ന് കൈമാറി. മെംബർഷിപ് പ്രിവിലേജ് കാർഡുകളുടെ വിതരണോദ്ഘാടനം സംസ്ഥാന കെ.എം.സി.സി എസ്.എസ്.പി ചെയർമാൻ എം.ടി.പി. മുഹമ്മദ് കുഞ്ഞി നിർവഹിച്ചു. പഞ്ചായത്ത്തല മത്സരത്തിൽ ചെറുവത്തൂർ പഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാരായി. തുല്യ പോയന്റുകൾ നേടിയ തൃക്കരിപ്പൂർ, പടന്ന, വലിയപറമ്പ പഞ്ചായത്തുകളിൽനിന്ന് നറുക്കെടുപ്പിലൂടെ വലിയപറമ്പ പഞ്ചായത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
വിജയികൾക്ക് കെ.എം.സി.സി ജില്ല ഭാരവാഹികളായ ആദം കുഞ്ഞി, സമീർ ഉടുമ്പുന്തല, സിദ്ദീഖ് മണിയമ്പാറ, നാസർ കൈതക്കാട്, കെ.സി. സാദിഖ്, മുഹമ്മദ് ബായാർ, ഷാനിഫ് പൈക്ക, മണ്ഡലം നിരീക്ഷകൻ കെ.എസ്. മുഹമ്മദ് കുഞ്ഞി, സീനിയർ നേതാക്കളായ എം.വി. ബഷീർ, എൻ. ബഷീർ, എൻ. ശംസുദ്ദീൻ, ജില്ലയിലെ വിവിധ മണ്ഡലം ഭാരവാഹികളായ മാക് അടൂർ, സലാം ഹബീബി, ഷബീർ നങ്ങാരത്ത്, ഇസ്മായിൽ നീലേശ്വരം, എ.വി. റിയാസ്, റാഫി മാടക്കാൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സംഘാടക സമിതി അംഗങ്ങളായ മർസൂഖ്, ജംഷിദ്, അബ്ദുൽ മജീദ്, എ.വി. അനീസ്, സഫ്വാൻ, എ.വി. റാഷിദ്, എം.വി. ഫൈസൽ, നബീൽ തൃക്കരിപ്പൂർ, ഫൈസൽ എടച്ചാക്കൈ, ഇബ്രാഹിം എടച്ചാക്കൈ, ജലീൽ തൃക്കരിപ്പൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
സ്ത്രീകളുടെയും കുട്ടികളുടെയും പരിപാടികൾക്ക് ഫഹീമ സമീർ, നുസ്രത്ത് അൻവർ, റഹ്മാബി ബഷീർ, ആബിദ മുഹമ്മദ് കുഞ്ഞി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.