ദോഹ: ദേശീയ കായികദിനം പ്രമാണിച്ച് ഫെബ്രുവരി ഒമ്പതിന് ചൊവ്വാഴ്ച രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചു. എല്ലാവർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ഖത്തർ ദേശീയകായികദിനമായി ആഘോഷിക്കുന്നത്. ഇത്തവണ കോവിഡ് സാഹചര്യത്തിൽ കായികദിനാഘോഷത്തിന് ഏെറ നിയന്ത്രണങ്ങളുണ്ട്. കോവിഡിെൻറ രണ്ടാംവരവ് തടയുന്നതിെൻറ ഭാഗമായി ആരോഗ്യമന്ത്രാലയം രാജ്യത്ത് നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണിത്.
കായികസാംസ്കാരിക മന്ത്രാലയത്തിെൻറ www.mcs.gov.qa എന്ന വെബ്സൈറ്റിൽനിന്ന് കായികദിനവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ലഭിക്കും. ഓട്ടം, സൈക്ലിങ്, നീന്തൽ തുടങ്ങിയ വ്യക്തിഗത കായിക ഇനങ്ങൾ മാത്രമേ കായികദിനത്തിൽ അനുവദിക്കൂ. ഫുട്ബാൾ, ക്രിക്കറ്റ്, വോളിബാൾപോലുള്ള ഗ്രൂപ് ഇനങ്ങൾ പാടില്ല. കുറെയധികം ടീമുകൾ ഒരു നിശ്ചിത സ്ഥലത്ത് പങ്കെടുക്കുന്ന തരത്തിലുള്ള ഇനങ്ങളും അനുവദിക്കില്ല. പരിപാടികൾ കാണാൻ പൊതുജനങ്ങളെ അനുവദിക്കില്ല. ഇൻഡോർ പരിപാടികൾ ഒന്നും അനുവദിക്കില്ല. എല്ലാ പരിപാടികളും പുറത്തുവെച്ച് നടത്തുന്നവ ആയിരിക്കണം. സ്കൂളുകൾ, ക്ലബുകൾ എന്നിവിടങ്ങളിൽ കായിക പരിപാടികൾ അനുവദിക്കില്ല.
കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ എല്ലാ കോവിഡ് പ്രതിരോധ മാർഗങ്ങളും സ്വീകരിക്കണം. മാസ്ക് ധരിക്കണം. 60 വയസ്സിൽ കൂടുതൽ പ്രായമായവർ പോലെയുള്ള രോഗപ്രതിരോധ ശേഷി കുറഞ്ഞവർ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കണം. പുറത്തുനടക്കുന്ന പരിപാടികളിൽ ഭക്ഷണം വിതരണം ചെയ്യുന്നത് റസ്റ്റാറൻറുകൾക്ക് ആരോഗ്യമന്ത്രാലയം നിർദേശിച്ച മാനദണ്ഡങ്ങൾ പ്രകാരമായിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.