ദോഹ: ഖത്തർ ദേശീയ കായിക ദിനാഘോഷത്തോടനുബന്ധിച്ച് എക്സ്പാറ്റ്സ് സ്പോർട്ടിവ് സംഘടിപ്പിക്കുന്ന കമ്യൂണിറ്റി സ്പോർട്സ് മീറ്റിന് ഖത്തർ കായിക യുവജന മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരം. മന്ത്രാലയത്തിനുകീഴിൽ ഉം അൽ സനീം പാർക്കിലെ ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ (ക്യു.എസ്.എഫ്.എ) കായിക ദിനാഘോഷ വേദിയിൽവെച്ച് ക്യു.എസ്.എഫ്.എ ഇവന്റ്സ് ആൻഡ് ആക്ടിവിറ്റീസ് ഡയറക്ടർ അബ്ദുല്ല മുഹമ്മദ് അൽ ദോസരി എക്സ്പാറ്റ്സ് സ്പോർട്ടിവ് കമ്യൂണിറ്റി സ്പോർട്സ് മീറ്റ് ജനറൽ കൺവീനർ അഹമ്മദ് ഷാഫിക്ക് അനുമതി പത്രം കൈമാറി.
കമ്യൂണിറ്റി സ്പോർട്സ് മീറ്റ് വൈസ് ചെയർമാൻ ആർ. ചന്ദ്രമോഹൻ, സ്പോർട്സ് മീറ്റ് കോഓഡിനേറ്റർമാരായ മുനീഷ് എ.സി, മജീദ് അലി, ഷാഫി മൂഴിക്കൽ, റഷീദ് അലി തുടങ്ങിയവർ സംബന്ധിച്ചു. ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷന്റെ അംഗീകാരത്തോടെ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ പ്രവാസി കായികമേളയായിരിക്കുകയാണ് എക്സ്പാറ്റ്സ് സ്പോർട്ടിവ് കമ്യൂണിറ്റി സ്പോർട്സ് മീറ്റ്.
ഈ മാസം 23ന് യൂനിവേഴ്സിറ്റി ഓഫ് ദോഹ സയൻസ് ആൻഡ് ടെക്നോളജി ഗ്രൗണ്ടിലാണ് മീറ്റ് അരങ്ങേറുക. അത്ലറ്റിക്സ്, ഗെയിംസ് ഇനങ്ങളിലായി കേരളത്തിലെ എല്ലാ ജില്ലകളെയും പ്രതിനിധാനംചെയ്ത് ടീമുകൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.