ദോഹ: കോർണിഷിലെ പ്രധാന ആകർഷണമായ ‘ഒറി’ ശിൽപത്തിെൻറ മോടി കൂട്ടുന്ന പ്രവർത്തനങ്ങൾക്ക് അശ്ഗാൽ തുടക്കം കുറിച്ചു. ദോഹ കോർണിഷ് വികസന പദ്ധതികളുടെ ഭാഗമായാണ് നഗരത്തിലെ പ്രധാന അടയാളം കൂടിയായ ‘ഒറി’യുടെ മുഖം മിനുക്കുന്നത്.ദീപശിഖയുമേന്തി നിൽക്കുന്ന കുഞ്ഞൻ ‘ഒറി’യുടെ കൂറ്റൻ രൂപം 2006ൽ ദോഹ ആതിഥ്യമരുളിയ ഏഷ്യൻ ഗെയിംസിനോടനുബന്ധിച്ചാണ് നിർമിക്കുന്നത്. അന്ന് മുതൽ ഖത്തറിെൻറ കായിക ചരിത്രത്തിലെ പ്രധാന തിലകക്കുറിയായി ‘ഒറി’ ശിൽപം മാറി.
2006 ഏഷ്യൻ ഗെയിംസിെൻറ ഭാഗ്യചിഹ്നമായ ഒറി, ഖത്തർ ആതിഥ്യമരുളിയ പ്രഥമ അന്താരാഷ്ട്ര കായിക മാമാങ്കത്തിെൻറ സ്മരണ കൂടിയാണ്. അതേസമയം, 2017 ഒക്ടോബറിലാണ് അശ്ഗാൽ ദോഹ കോർണിഷ് വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചത്. ദോഹക്ക് പുറമേ, രാജ്യത്തെ പ്രധാന കോർണിഷുകളായ , അൽഖോർ, ശമാൽ, അൽ വക്റ ബീച്ച് എന്നിവയുടെ പുനരുദ്ധാരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. അൽഖോർ കോർണിഷിെൻറ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി കഴിഞ്ഞ ദിവസം അശ്ഗാൽ അറിയിച്ചിരുന്നു.േഫ്ലാറിങ്, പാർക്കിംഗ് ലോട്ടുകളുടെ നിർമ്മാണം, പബ്ലിക് ശൗചാലയങ്ങൾ സ്ഥാപിക്കുക, നടപ്പാത നിർമ്മിക്കുക തുടങ്ങി വിവിധ വികസന പ്രവർത്തനങ്ങളാണ് കോർണിഷിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതിൽ പാർക്കിംഗ് ലോട്ടിനും കോർണിഷിലെ പ്രധാന നടപ്പാതക്കും ഇടയിലുള്ള സ്ഥലത്തിെൻറ നവീകരണം ഇതിനകം പൂർത്തിയായിട്ടുണ്ട്. പുതിയ ഇൻറർലോക്കുകൾ വിവിധ രീതിയിലും വർണങ്ങളിലുമാണ് നടപ്പാതയിൽ പതിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.