ദോഹ: മൈദർ മേഖലയിലെ പ്രധാന പാതകളായ ഉം അൽ ദോം, മൈദർ, അൽ എന്നാബി സ്ട്രീറ്റുകളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ അറിയിച്ചു. ആറ് കിലോമീറ്റർ നവീകരണ പദ്ധതിയാണ് പൂർത്തിയായത്. കൂടാതെ മൈദർ ഏരിയയിൽ ഉം അൽ ദോം സ്ട്രീറ്റ് നവീകരണ പദ്ധതിയുടെ ഭാഗമായി മൂന്ന് സിഗ്നൽ നിയന്ത്രിത ഇൻറർസെക്ഷനുകളുടെ നിർമാണവും പൂർത്തിയായി.
മൈദർ മേഖലയിലെ ഏറ്റവും പ്രധാനവും തിരക്കേറിയതുമായ വാണിജ്യ പാതകളാണിവ. നവീകരണ പ്രവർത്തനങ്ങളോടൊപ്പം ഉം അൽ ദോം, മൈദർ സ്ട്രീറ്റുകൾ വൺവേ ആക്കി യത് ഗതാഗതം സുഗമമാക്കാൻ സഹായകമാകും.
ഉം അൽ ദോം സ്ട്രീറ്റിൽ മൈദർ നോർത്ത് സ്ട്രീറ്റ് മുതൽ അൽ എന്നാബി സ്ട്രീറ്റ് വരെയുള്ള ഭാഗമാണ് രണ്ട് വരിപ്പാതയോടെ വൺവേ ആക്കി മാറ്റിയത്. അൽ മൈദർ സ്ട്രീറ്റിൽ അൽ എന്നാബി സ്ട്രീറ്റ് മുതൽ മൈദർ നോർത്ത് സ്ട്രീറ്റ് വരെയുള്ള ഭാഗവും രണ്ട് വരിപ്പാതയിൽ വൺവേ ആക്കി. പദ്ധതിയിൽ ഉം അൽ ദോം റൗണ്ട് എബൗട്ട് സിഗ്നൽ നിയന്ത്രിത ഇൻറർസെക്ഷനാക്കി മാറ്റിയതോടൊപ്പം മൈദർ സ്ട്രീറ്റും മൈദർ നോർത്ത് സ്ട്രീറ്റും കൂടിച്ചേരുന്നിടത്ത് സിഗ്നൽ സ്ഥാപിച്ചു. മൈദർ സ്ട്രീറ്റും അൽ എന്നാബി സ്ട്രീറ്റും കൂടിച്ചേരുന്നിടത്തും പുതിയ സിഗ്നൽ അശ്ഗാൽ സ്ഥാപിച്ചു.
1135 കാറുകൾക്കുള്ള പാർക്കിങ് സ്ഥലങ്ങളാണ് നവീകരണ പ്രവർത്തനങ്ങളിൽ മറ്റൊന്ന്. കൂടാതെ അടിസ്ഥാനസൗകര്യവികസന പ്രവർത്തനങ്ങൾക്കൊപ്പം പുതിയ എൽ.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിച്ചു. 22.6 കിലോമീറ്റർ ദൈർഘ്യമുള്ള സ്റ്റോം വാട്ടർ ൈഡ്രനേജും പദ്ധതിയിലുൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.